പെട്രോള്‍ പമ്പ് ജീവനക്കാരന് ഗുണ്ടാ അക്രമണം; പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: ചക്കരകല്ലിലെ പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. കണ്ണൂര്‍ - മട്ടന്നൂര്‍ സംസ്ഥാന പാതയിലെ ഏച്ചൂര്‍ േെപ്രടാള്‍ പമ്പില്‍ ക്വട്ടേഷന്‍ നേതാവ് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് അന്വേഷണമാരംഭിച്ചു. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. കണ്ണൂര്‍ ഭദ്രനെന്നുസ്വയം വിശേഷിപ്പിക്കുന്നയാളാണ് പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. 25000 രൂപയുടെ പണമിടപാട് സംഭവിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ പമ്പില്‍ അക്രമമഴിച്ചുവിട്ടത്.
പൊലിസോ പട്ടാളമോ വന്നാല്‍ തനിക്കു ഒരു പ്രശ്നവുമില്ലെന്നും ആരെ വേണമെങ്കിലും വിളിച്ചോളൂവെന്നു കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ പേര് പറഞ്ഞു ഇയാള്‍ പലതവണ വെല്ലുവിളിച്ചു. ഇയാളെ തടയാന്‍ ശ്രമിച്ച ഇന്ധനം നിറയ്ക്കാനെത്തിയ മറ്റു യാത്രക്കാരുടെ നേര്‍ക്കും ഇയാള്‍ വെല്ലുവിളിക്കുന്ന ദൃശ്യം ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

ഇതു പൊലിസ് പരിശോധിച്ചുവരികയാണ്. കണ്ണൂര്‍ നഗരത്തില്‍ ക്വട്ടേഷന്‍ പണിയെടുക്കുന്നയാളാണ് താനെന്നും ഏച്ചൂര്‍ സ്വദേശിയായ ഒരാള്‍ക്കു വേണ്ടിയാണ് താന്‍ ഇടപെടുന്നതെന്നും കണ്ണൂര്‍ഭദ്രന്‍ സംഘര്‍ഷത്തിനിടെയില്‍ വിളിച്ചു പറയുന്നുണ്ട്. പണം കിട്ടാനുള്ള ഏച്ചൂര്‍ സ്വദേശിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഭദ്രന്‍ ഓഫിസില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
ഇതു പൊലിസ് പരിശോധിച്ചുവരികയാണ്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ചക്കരക്കല്‍ പൊലിസ്അറിയിച്ചു. കണ്ണൂര്‍-മട്ടന്നൂര്‍ ദേശീയ പാതയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളിലൊന്നാണ് ഏച്ചൂര്‍ ടൗണിലേത്. ഇരുപതോളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് രാത്രികാലങ്ങളില്‍ പോകുന്നവര്‍ ഇവിടെ കയറിയാണ് ഇന്ധനം നിറയ്ക്കാറുള്ളത്.നിരവധി സ്വകാര്യബസുകളും വാഹനങ്ങളും രാത്രികാലങ്ങളില്‍ ഇവിടെ നിര്‍ത്തിയിടാറുണ്ട്. ചക്കരക്കല്‍ പൊലിസ് സ്റ്റേഷനു നാലുകിലോ മീറ്റര്‍ ചുറ്റളവിലാണ് ഈ പെട്രോള്‍ പമ്പ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവിടെ നടന്ന ഗുണ്ടാ ആക്രമണം പൊലിസ് അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.












Click it and Unblock the Notifications