ചാലാട് മണലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍
വളപട്ടണം: കണ്ണൂര്‍ കോര്‍പറേഷന് സമീപമുളള ചാലാട് മണലില്‍ യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കത്യവാള്‍ കൊണ്ടു വെട്ടിപരുക്കേല്‍പ്പിക്കുകയും വീടാക്രമിക്കുകയും തടയാന്‍ ചെന്ന മാതാവിനെ കൈയ്യേവം ചെയ്യുകയും ചെയ്ത ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലുപേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടി. മൂന്നാം ഓണം നാളിലാണ് മദ്യപിച്ചു കാറിലെത്തിയ നാലംഗ സംഘം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഏഴു വര്‍ഷം മുന്‍പുണ്ടായ കുടുംബവഴക്കിന്റെ വൈരാഗ്യത്താലാണ് ക്വട്ടേഷന്‍ സംഘം അക്രമം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീടാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ചു അവിടെ നിന്നും രക്ഷപ്പെടാനായി വഴിയിലിറങ്ങിയ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി പരുക്കേല്‍പിക്കുകയും വീട്ടില്‍ അതിക്രമിച്ചു കയറിയപ്പോള്‍ തടയാന്‍ ചെന്ന അമ്മയെ കൈയേറ്റം ചെയ്യുകയുമായിരുന്നു. ബുധനാഴ്ച്ച സന്ധ്യയ്ക്ക് ചാലാട് മണലില്‍ അക്രമം നടത്തിയ നാലുപേരെയും കണ്ണുര്‍ ടൗണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്തു.

മുഴപ്പിലങ്ങാട് തെക്കെ കുന്നുമ്പ്രം സ്വദേശി ലക്ഷ്മിനിവാസന്‍ വി. സല്‍നേഷ് (23) ഇയാളുടെ ബന്ധുക്കളായ ശ്രുതിലയ നിവാസില്‍ എ.കെ രാജേന്ദ്രന്‍ (50) ശ്രീകുമാര്‍ (63) തലക്കുളത്ത് ഹൗസില്‍ രാധാകൃഷ്ണന്‍ (53) എന്നിവരെയാണ് സി.ഐ. ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മണലിലെ എന്‍.സി. ആര്‍ എന്നു വിളിക്കുന്ന ജാനകി നിവാസില്‍ നിഖിലിനാ (33) ണ് വെട്ടേറ്റത്. ബുധനാഴ്ച്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ നിഖില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ നേരം നാലുപേര്‍ ചേര്‍ന്ന് കെ എല്‍13 എ.വി 9487 നമ്പര്‍ കാറ്റിലെത്തി വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വെട്ടി പരുക്കേല്‍പിക്കുകയുമായിരുന്നു.
കത്തിവാള്‍ കൊണ്ടുള്ള വെട്ടേറ്റ നിഖില്‍ ഓടി രക്ഷപ്പെട്ടു. ആക്രമി സംഘം മദ്യ ലഹരിയില്‍ നിഖിലിന്റെ വീടാണെന്ന ധാരണ മറ്റൊരു വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ബൈക്ക് അടിച്ചു തകര്‍ത്തു. പിന്നീട് വീടു മാറിപ്പോയെന്നു മനസിലായതിനെ തുടര്‍ന്ന് നിഖിലിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം തുടര്‍ന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ നിഖിലിന്റെ അമ്മയെയും മര്‍ദ്ദിച്ചുവെന്ന് പരാതി യുണ്ട്. നീ ഞങ്ങളുടെ കുടുംബം നശിപ്പിക്കുമല്ലെടായെന്ന് പറഞ്ഞായിരുന്നു അക്രമം. 2016 ല്‍ നിഖിലും സല്‍നേഷിന്റെ കുടുംബവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയാണ് സി.പി. എം പ്രവര്‍ത്തകനായ നിഖില്‍ മദ്യലഹരിയില്‍ അക്രമം നടത്തി മടങ്ങിയ സംഘം വീണ്ടും നിഖിലിനെ തേടി വരവെയാണ് പ്രതികള്‍ പൊലിസ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അക്രമത്തിന് കാരണം സല്‍നേഷുമായുളള കുടുംബവഴക്കാണെന്നും രാഷ്ട്രീയമില്ലെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. പ്രദേശത്തെ സി.പി. എം അനുഭാവികളിലൊരാളാണ് നിഖില്‍. അക്രമത്തില്‍ പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന നിഖിലിന്റെ പരാതിയിലാണ് പൊലിസ് വധശ്രമത്തിന് കേസെടുത്തത്.












Click it and Unblock the Notifications