കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂര്‍ ഗവ.ആശുപത്രിയിലെ ഡോക്ടര്‍ക്കും കൊവിഡ്: ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റിന്റേത് വിപുമായ പട്ടിക

  • By Desk
Google Oneindia Malayalam News

തലശേരി: പാനൂര്‍ ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് ആശുപത്രി താല്‍ക്കാലികമായി അടച്ചിട്ടു. അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് ഡോക്ടര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം അഞ്ചിന്ആശുപത്രിയിലെത്തിയ രോഗികളും ബന്ധുക്കളും സ്വയം ക്വാറന്റൈനിലേക്ക് പോകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍ അറിയിച്ചു. സംശയങ്ങള്‍ക്ക് തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ഇവര്‍ക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും സ്രവ പരിശോധന നടത്തി. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി അണുനശീകരണവും നടത്തി.

 കോട്ടയത്ത് നൂറിലധികം രോഗികൾ: 139 പേർക്ക് കൊവിഡ്, 110 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ!! കോട്ടയത്ത് നൂറിലധികം രോഗികൾ: 139 പേർക്ക് കൊവിഡ്, 110 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെ!!

ഇതിനിടെ ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇരിക്കൂറില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഞ്ചായത്ത് തല ജാഗ്രതാസമിതിയോഗം ചേര്‍ന്ന് കലക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. കഴിഞ്ഞ 25ന് ഇരിക്കൂര്‍ ഗവ. സിഎച്ച്സിയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഇരിക്കൂര്‍ സിഎച്ച്സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഉള്‍പ്പെട്ടിരുന്നു.

corona1-1583172

ഇവരുമായുള്ള സമ്പര്‍ക്കത്തില്‍ ഇരിക്കൂര്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗവും കാസര്‍കോട് കുമ്പളയില്‍ ജോലി ചെയ്യുന്ന ഏഴാം വാര്‍ഡിലെ യുനാനി മെഡിക്കല്‍ ഓഫിസര്‍ക്കും രോഗബാധയുണ്ടായി. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട പഞ്ചായത്തു പ്രസിഡന്റടക്കമുള്ള അംഗങ്ങളും ജീവനക്കാരും ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവരും ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. പരിശോധനാഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് ഏഴാം വാര്‍ഡ് അംഗമായ പഞ്ചായത്ത്് പ്രസിഡന്റിനും കൊവിഡ് സ്ഥിരീകരിച്ചത്.

ഇതേസമയം കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 18 പേര്‍ കൂടി പുതുതായി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1239 ആയി. കേളകം സ്വദേശി 34 കാരി, പിണറായി സ്വദേശി 40 കാരന്‍, ചിറ്റാരിപ്പറമ്പ സ്വദേശി 42 കാരന്‍, കൊളശ്ശേരി സ്വദേശി 28 കാരന്‍, മുണ്ടേരി സ്വദേശി 28 കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 49 കാരന്‍ എന്നിവര്‍ പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്നാണ് രോഗമുക്തി നേടിയത്.

കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 96 കാരി, ഇരിട്ടി സ്വദേശി 15 കാരി, പടിയൂര്‍ സ്വദേശി 46 കാരി എന്നിവര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും രോഗമുക്തി നേടി. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശികളായ 37 കാരന്‍, 33 കാരന്‍, മുഴക്കുന്ന് സ്വദേശികളായ 39 കാരന്‍, 33 കാരന്‍, കാലിക്കറ്റ് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 26 കാരി, കുന്നോത്തുപറമ്പ സ്വദേശി ഒരു വയസ്സുകാരി, കതിരൂര്‍ സ്വദേശി 65 കാരന്‍, കാലിക്കറ്റ് ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 24 കാരന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്വദേശി 65 കാരന്‍ എന്നിവരാണ് പുതുതായി രോഗം ഭേദമായ മറ്റുള്ളവര്‍.

English summary
Government Doctor tests Coronavirus positive in Panoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X