കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് നിരീക്ഷണ കാലയളവ് വേണ്ടെന്ന് സർക്കാർ: പ്രതികാര നടപടിയെന്ന് ജീവനക്കാർ

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: വില കുറഞ്ഞ പി.പി.ഇ കിറ്റ് നൽകുന്നുവെന്ന പരാതി നിലനിൽക്കവെ കൊ വിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് നിരീക്ഷണ കാലയളവ് വേണ്ടെന്ന തീരുമാനവുമായി ആരോഗ്യ വകുപ്പ് . നേരത്തെ അനുവദിച്ചിരുന്ന അവധിയാണ് വെട്ടിചുരുക്കിയത്. കൊവിഡിന്റെ തുടക്കത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരോട് കാണിച്ച കരുതൽ ഇപ്പോൾ സർക്കാർ കാണിക്കുന്നില്ലെന്നാണ് പരാതി. കണ്ണുർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരൻ കൊ വിഡ് ബാധിച്ചു മരിച്ചിരുന്നു. ഇപ്പോഴും ആരോഗ്യ പ്രവർത്തകരിൽ രോഗ വ്യാപനം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള സുരക്ഷ പോലും സർക്കാർ എടുത്തു കളയുന്നത്.

കണ്ണൂരിൽ കൊവിഡ് മരണങ്ങൾ കൂടുന്നു: മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടമായത് അഞ്ചു പേരുടെ ജീവൻകണ്ണൂരിൽ കൊവിഡ് മരണങ്ങൾ കൂടുന്നു: മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടമായത് അഞ്ചു പേരുടെ ജീവൻ

ഡ്യൂട്ടി ഓഫ് സംബന്ധിച്ചുള്ള പുതിയ സർക്കാർ മാർഗ നിർദേശം പുറത്തിറങ്ങി കഴിഞ്ഞു. ഈ ഉത്തരവ് ആരോഗ്യ പ്രവർത്തകർക്കും കുടുംബങ്ങൾക്കും ഏറെ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് ഡ്യൂട്ടി (ഐസൊലേഷൻ) എടുക്കുന്നവർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖ. നേരത്തെ ലഭിച്ചിരുന്ന ഓഫാണ് ഇനി മുതൽ നഷ്ടമാകുക. ഐ.സി.എം.ആർ മാർഗ രേഖ പിന്തുടർന്നാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

85205160-15867970

എന്നാൽ ഇത് അംഗീകരിക്കാൻ ജീവനക്കാർ തയ്യാറല്ല. തങ്ങളുടെ വീടുകളിലുള്ള പ്രായമായവ‌ർ, കുട്ടികൾ, രോഗികൾ എന്നിവരുടെ സുരക്ഷ ആരുനോക്കുമെന്നാണ് ചോദ്യം. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴു അരിക്കാൻ ഇടയായ സാഹചര്യത്തിൽ ഒരു ഡോക്ടറെയും നഴ്സുമാരെയും സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഐ.എം.എയും കേരള ഗവ. നഴ്സസ് യൂണിയനും പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് സർക്കാർ കൊവിഡ് ഡ്യൂട്ടി സംബന്ധിച്ച് ഇറക്കിയ ഉത്തരവിന് പിന്നിലെന്ന് ജീവനക്കാർ പറയുന്നു.പുതിയ മാർഗ നിർദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനിയില്ല. ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. ഇതോടെ കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാൻ സാദ്ധ്യതയുണ്ടെന്ന് സംഘടനാ നേതാക്കൾ പറയുന്നു.

അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ നിരീക്ഷണത്തിൽ വിടുന്ന കാര്യങ്ങൾ ആശുപത്രികളിലെ സൂപ്രണ്ടിന് തീരുമാനിക്കാം. രോഗികളുടെ അടുത്ത് പോകാതെ എങ്ങനെയാണ് ശ്രുശൂഷ നടത്തുക എന്നാണ് ചോദ്യം. കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി ഓഫ് മറ്റ് സർക്കാർ മേഖലയിലെ ഓഫിന് തുല്യമാക്കിയ സർക്കാർ ഉത്തരവ് ജീവനക്കാരോടും ഇവരുടെ കുടുംബങ്ങളോടുമുള്ള വെല്ലുവിളിയാണ്. സർക്കാർ അനീതിക്കെതിരെ സമരം നടത്തുന്നതിലുള്ള പ്രതികാരമാണ് ഇതിന് പിന്നിലുള്ളതെന്ന്കേരള ഗവ. നഴ്സസ് യൂണിയൻസംസ്ഥാന സെക്രട്ടറി സന്തോഷ്, പറഞ്ഞു.

English summary
Government moves to remove Covid isolation for health workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X