Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കിടെയുളള മാനസിക സമ്മര്‍ദ്ദം; സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ജീവനൊടുക്കാന്‍ ശ്രമിച്ചതായി പരാതി

കൂത്തുപറമ്പ്: ജോലിക്കിടെയുളള മാനസിക സമ്മര്‍ദ്ദം കാരണം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ജീവനൊടുക്കാന്‍ ശ്രമിച്ചതായി പരാതി. സ്റ്റുഡന്റ് പോലീസ് കാഡറ്റ് നോഡല്‍ ഓഫീസറുടെ മാനസിക പീഡനം മൂലം ചിറ്റാരിപറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്. പി.സി യൂനിറ്റ് ഇന്‍ചാര്‍ജറും അധ്യാപികയുമായ ചെണ്ടയാട് സ്വദേശിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ വീട്ടില്‍ നിന്നും അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ചു അവശനി ലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തലശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവര്‍ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എസ്.പി.സിയുടെ നോഡല്‍ ഓഫീസര്‍ ഇവരെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്‌മെന്റിലടക്കം നോഡല്‍ ഓഫീസര്‍ ഇടപ്പെട്ടു തടസപ്പെടുകയും റീ റിക്രൂട്ട്‌മെന്റ് നടത്തിക്കുകയും ചെയ്തിരുന്നു.

Woman

ഇതിനുപുറമെ കാര്യക്ഷമമായി ജോലി ചെയ്യാന്‍ അറിയില്ലെങ്കില്‍ജോലിയില്‍ നിന്നുംഒഴിവായി പോകണമെന്ന് ഭീഷണിപ്പെടുത്തിയതായുംബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചു. നോഡല്‍ ഓഫീസര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലിസ്‌കമ്മിഷണര്‍ക്ക് നേരത്തെ അധ്യാപിക പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയ്ക്കു പരാതിയുണ്ട്.

ചിറ്റാരിപ്പറമ്പ് ഗവ.ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പൊലിസ് കാഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എസ്.പി.സി ചുമതലയുള്ള പോലീസ് ഓഫീസറില്‍ നിന്നുമുണ്ടായ മാനസിക പീഢനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉത്തരവാദിയായ പോലീസ് ഓഫീസര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്സെടുക്കണമെന്നും അദ്ദേഹത്തെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ.പി.എസ്.ടി.എ കണ്ണൂര്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്.പി.സി. ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ അധ്യാപികയെ മാനസീകമായി പീഢിപ്പിക്കുന്നതിനെതിരെ അധ്യാപിക മുമ്പ് ജില്ല പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മേല്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും എസ്.പി.സിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ചെണ്ടയാട് സ്വദേശിനിയായ അധ്യാപികയെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതേ എസ് പി സി നോഡല്‍ ഓഫീസര്‍ക്കെതിരെ ജില്ലയിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും ധാരാളം പരാതി ഉയരുന്നുണ്ട്. അധ്യാപികയെ മാനസീകമായി പീഢിപ്പിച്ച നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്ത് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും അല്ലാത്ത പക്ഷം അധ്യാപകര്‍ ജില്ലയില്‍ സ്റ്റുഡന്റ്‌സ് പോലിസ് പ്രവര്‍ത്തനവുമായി സഹകരിക്കുകയില്ലെന്നും യോഗം മുന്നറിയിപ്പു നല്‍കി.

യോഗത്തില്‍ ജില്ല പ്രസിഡണ്ട് യു.കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+