എല്‍ഡിഎഫ് കേരളാ ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: എം. എ ബേബി
കണ്ണൂര്‍: കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി. എം നേതാവ് എം. എ ബേബി വ്യക്തമാക്കി. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നതല്ല ഗവര്‍ണര്‍ ആര്‍. എസ്. എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണമെന്നതാണ് കേരളത്തിലെ എല്‍. ഡി. എഫിന്റെയും സി.പി. എമ്മിന്റെയും തീരുമാനമെന്ന് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗമായ എം. എ ബേബി പറഞ്ഞു.
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന കാര്യത്തില്‍ എല്‍. ഡി. എഫ് ഇതുവരെയും തീരുമാനമൊന്നുമെടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി ഗവര്‍ണര്‍മാരെ ദുരുപയോഗം ചെയ്യുകയാണ്.കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവില്‍ വി.സിയാവാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്.

യു.ജി.സി മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാല്‍ നിയമസഭ പാസാക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് മേലെയല്ല ഹൈക്കോടതി യു.ജി.സി നിര്‍ദ്ദേശങ്ങളെന്നും എം. എ ബേബി ചൂണ്ടിക്കാട്ടി. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ആര്‍. എസ്. എസ് അനുകൂല പരാമര്‍ശം വെറും നാവു പിഴയാണെന്ന് കരുതാന്‍ കഴിയില്ലെന്ന് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേരീതിയിലുള്ള നാവുപിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആദ്യം ആര്‍. എസ്. എസുകാര്‍ക്ക് സംരക്ഷണം കൊടുത്തുവെന്ന് പറയുന്നു. രണ്ടാമതായി നെഹ്രുവര്‍ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന് പറയുന്നു. ഇതു വെറും നാവുപിഴയായി കാണാന്‍ കഴിയില്ല. കെ. സുധാകരന്‍ ബി.ജെ.പിയില്‍ ചേരാന്‍ അവസരം കാത്തുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവാണ്. ഇപ്പോള്‍ സുധാകരന്‍ ബി.ജെ.പിയില്‍ ചേരാത്തത് കേരളത്തില്‍ ശക്തമായ ഇടതുപക്ഷമുള്ളതിലാണ്. കേരളത്തില്‍ ബി.ജെ.പി ഇല്ലാത്തതിനാലാണ് സുധാകരന്‍ പോകാത്തതെന്നും എം. എ ബേബിപറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എല്‍. ഡി. എഫ് നടത്തുന്ന ബഹുജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്നതിനായി കണ്ണൂരിലെത്തിയതായിരുന്നു ബേബി. കണ്ണൂര്‍ ഡി.സി.സി ശിശുദിനത്തില്‍ നടത്തിയ നവോത്ഥാനസദസ് സ്‌റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കെ.പി.സി.സിഅധ്യക്ഷന്‍ ആര്‍. എസ്. എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിസഭയിലെടുക്കാനുള്ള വിശാലമായ ജനാധിപത്യ ബോധം കാണിച്ച നേതാവാണ് ജവഹര്‍ലാല്‍ നെഹ്രുവെന്നു പറഞ്ഞത്.
എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് താന്‍ നെഹ്രുവിന്റെ ജനാധിപത്യ ബോധം ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തതെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സുധാകരന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മുസ്‌ലിം ലീഗ് നേതാക്കളും വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications