.ഗോവിന്ദൻ്റെ മന്ത്രി പദവി: വികസന പ്രതീക്ഷയിൽ തളിപ്പറമ്പ്
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രിയായി എം.വി ഗോവിന്ദൻ നിയോഗിക്കപ്പെട്ടതിൽ തളിപ്പറമ്പിന് പ്രതീക്ഷകളേറെ.കണ്ണുർ ജില്ലയിലെ വാണിജ്യ നഗരമെന്ന് അറിയപ്പെടുന്ന തളിപ്പറമ്പിന് ആദ്യമായാണ് ഒരു മന്ത്രി പദവി ലഭിക്കുന്നത്. സി. പി. എം കേന്ദ്ര കമ്മിറ്റിയംഗവും ജില്ലയിലെ തലമുതിർന്ന നേതാവുമായ എം.വി ഗോവിന്ദൻ തളിപ്പറമ്പിൽ നിന്നും ജനവിധി തേടുമ്പോഴെ മന്ത്രിയാകുമെന്ന പ്രചാരണം ശക്തമായിരുന്നു.
പാര്‍ട്ടിയിലെ പ്രത്യയശാസ്ത്ര വിദഗ്ദ്ധനെന്നറിയപ്പെടുന്ന എം.വി ഗോവിന്ദൻ മുഖ്യമന്ത്രിക്ക് ശേഷം കാബിനറ്റ് പദവി ലഭിക്കുന്ന രണ്ടാമത്തെ നേതാവാണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തരായ നേതാക്കളിലൊരാളായാണ് അറിയപ്പെടുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിലെ പ്രധാന വകുപ്പുകളായ തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് എം.വി ഗോവിന്ദന് ലഭിച്ചിട്ടുള്ളത്. അരനൂറ്റാണ്ട് കാലത്തെ പൊതു പ്രവര്‍ത്തനമാണ് എം.വി ഗോവിന്ദൻ്റെ സമ്പത്ത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഇരിങ്ങൽ യു.പി സ്കുളിലെ കായിക അധ്യാപക ജോലിയില്‍ നിന്ന് സ്വയം വിരമിച്ചയാളാണ് ഗോവിന്ദൻ മാസ്റ്റർ. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക അംഗവും കേരളത്തിലെ ആദ്യ സംസ്ഥാന പ്രസിഡന്റും. നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേന്ദ്ര കമ്മിറ്റിയംഗവും കുടിയാണ് അദ്ദേഹം.
നേരത്തെ സി.പി.എം കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രാധിപരായിരുന്നു. സി.പി.എം സംഘടനാ രംഗത്ത് പ്രമുഖനായ എം.വി ഗോവിന്ദന്‍ നിയമസഭയിലേക്കുള്ള മൂന്നാം ഊഴത്തിലാണ് മന്ത്രിയാവുന്നത്. കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയിലെ പാര്‍ട്ടി അംഗത്തില്‍ നിന്ന് സി.പി.എം കേന്ദ്ര കമ്മറ്റി വരെയുള്ള രാഷ്ട്രീയ യാത്ര പടിപടിയായിരുന്നു. സി.പി.എമ്മിൽ വിഭാഗീയത കൊടുമ്പിരി കൊണ്ട സമയത്ത് പിണറായിക്കൊപ്പം ഉറച്ചുനിന്ന നേതാവ് കൂടിയാണ്. എം.വി ഗോവിന്ദന്‍. സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായ ഗോവിന്ദന്‍ മാസ്റ്റര്‍ ഇത്തവണ തളിപ്പറമ്പില്‍ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
തളിപ്പറമ്പ് ഇരിങ്ങല്‍ യു.പി സ്‌കൂളില്‍ കായികാധ്യാപകനായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായതോടെ സ്വയം വിരമിച്ചു. 1970ലാണ് സി.പി.എമ്മില്‍ അംഗമായത്. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂര്‍ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു., ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986ലെ മോസ്‌കോ യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചു. 1991ല്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. 2006ലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996ലും 2001ലും കേരള നിയമസഭയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സൺ പി.കെ ശ്യാമളയാണ് ഭാര്യ.ചലച്ചിത്ര സംവിധായകനായ ശ്യാംജിത്ത്.അഭിഭാഷകനായ ശ്യാം രാഗ് എന്നിവരാണ് മക്കൾ. സി. പി. എമ്മിലെ തീപ്പൊരി പ്രാസംഗികനായിരുന്ന എം.വി ഗോവിന്ദൻ പാർട്ടിയിൽ സംഘടനാ ക്ളാസുകൾ കൂടുതൽ കൈകാര്യം ചെയ്യുന്ന നേതാവായിട്ടാണ് അറിയുന്നത്.സി.പി.എമ്മിനെതിരെ രാഷ്ട്രീയാരോപണങ്ങൾ ഉയരുന്ന ഘട്ടങ്ങളിൽ അതിശക്തമായ പ്രതിരോധങ്ങൾ തീർക്കുന്നത് എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിലാണ്. വിവാദമായ കീഴാറ്റുർ നെൽവയൽ നികത്തലിനെതിരെ വയൽ കിളികൾ നടത്തിയ അനിശ്ചിതകാല സമരത്തിനെതിരെ സി.പി.എം പട നയിച്ചത് എം.വി ഗോവിന്ദിൻ്റെ നേതൃത്വത്തിലാണ്. സി.പി.എം കോട്ടയായ ആന്തുരും കീഴാറ്റുരുമൊക്കെ ഉൾക്കൊള്ളുന്ന 'തളിപ്പറമ്പ് മണ്ഡലത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് എം.വി ഗോവിന്ദൻ്റെ സ്ഥാനലബ്ധി.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications