Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ കടമെടുപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു: ബിഎംഎസ്

കണ്ണൂര്‍: തൊഴിലാളി ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 34 ഓളം ക്ഷേമനിധി ബോര്‍ഡുകള്‍ കേരളത്തിലുണ്ട്. വിവിധ വകുപ്പുകളുടെ കീഴില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ വഴി കോടിക്കണക്കിനായ തൊഴിലാളികള്‍ അംഗങ്ങളായി ചെറിയ തോതിലാണെങ്കിലും ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ആനുകൂല്യങ്ങളെ സംബന്ധിച്ചും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

ശക്തമായ പ്രവര്‍ത്തനമുള്ള സംഘടന എന്ന നിലയില്‍ ബിഎംഎസ് നിരവധി സമരങ്ങളും തുടര്‍ നിവേദനങ്ങളും ബോര്‍ഡിലും സര്‍ക്കാരിലും സമര്‍പ്പിച്ചു എങ്കിലും അത്തരം കാര്യങ്ങളെ സംബന്ധിച്ച് തികഞ്ഞ അവഗണനയാണ് കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രീയ പ്രേരിതമായ ബോര്‍ഡുകളും സ്വീകരിച്ചു വരുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ദുര്‍ ചിലവുകളും ഭരണ നിര്‍വഹണത്തില്‍ കാര്യക്ഷമത ഇല്ലായ്മയും വന്നുകൊണ്ടിരിക്കുന്നു.

salary

പല ബോര്‍ഡുകളും നാമമാത്രമായ പ്രവര്‍ത്തനം മാത്രം കാഴ്ച വയ്ക്കുകയും ഭരണനിര്‍വഹണത്തിന് തികയാത്ത അവസ്ഥ വന്നുചേരുകയും ചെയ്യുന്നു. രാഷ്ട്രീയ പ്രേരീതമായി നിയമിക്കപ്പെടുന്ന ആളുകള്‍ക്ക് ഉത്തരവാദിത്വം ഇല്ലായ്മയും ഡെപ്യൂട്ടേഷനില്‍ വരുന്ന ജീവനക്കാര്‍ക്ക് തികഞ്ഞ അലംഭാവവും ഇതുവഴി വന്നുചേരുന്നു. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് പകരം സര്‍ക്കാര്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള വരുമാനം വക മാറ്റി ചെലവഴിക്കുകയും ചെയ്യുന്നു. മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് 1500 കോടിയും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടിയും ഗവണ്‍മെന്റ് കടമെടുത്തു കൊണ്ട് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.

മോട്ടോര്‍ വാഹനങ്ങളുടെ 16 വര്‍ഷം വരെയുള്ള അഡ്വാന്‍സ് ടാക്സ് എന്ന രീതി പിന്‍വലിക്കുക, താങ്ങാനാവാത്ത വാഹന ഇന്‍ഷുറന്‍സ് കുറയ്ക്കുക, എല്ലാ ബോര്‍ഡുകളിലും നിയമനം പി എസ് സി വഴിയാക്കുക, അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുക ക്ഷേമപെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ബോര്‍ഡ് വഴി വിതരണം ചെയ്യുക, എല്ലാ മേഖലകളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും സ്വാധീനം ഉള്ളതുമായ ബിഎംഎസ് പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതോടൊപ്പം നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, കൂട്ടിയിട്ട ടെക്സ്റ്റൈല്‍ മില്ലുകള്‍ തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ബിഎംഎസ് മുന്നോട്ടുവച്ചു.

ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. ആര്‍എസഎസ് കണ്ണൂര്‍ വിഭാഗ് സഹകാര്യവാഹ് ഒ. രാഗേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാല്‍, അഡ്വ. കെ.പി. സുരേഷ് കുമാര്‍, എ. ദയാറാണി, പി.കെ. രാജന്‍, എം. പ്രസന്നന്‍, പി. കൃഷ്ന്‍, പി.വി. പുരുഷോത്തമന്‍, കെ.പി. ജ്യോതിര്‍ മനോജ്, വനജ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ഭാവി പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ബിഎംഎസ് ദക്ഷിണക്ഷേത്ര സെക്രട്ടറി എം.പി. രാജീവന്‍ സംസാരിച്ചു. സംഘടനാ ചര്‍ച്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്ത് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. ജ്യോതിര്‍മനോജ് സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി കെ.വി. ജഗദീശന്‍ (പ്രസിഡന്റ്), ഇ. രാജേഷ് (ജില്ലാ സെക്രട്ടറി) കെ.കെ. സുരേഷ് ബാബു (ട്രഷറര്‍), എം. പ്രസന്നന്‍, പി.കെ. രാജന്‍, വി.വി. സുബിന്‍, എ. ദയാറാണി, ടി. ഷൈജ (ജില്ലാ വൈസ് പ്രസിഡന്റുമാര്‍), സുനില്‍ രാമചന്ദ്രന്‍, കെ.വി. വിന്ധ്യ, രജിത്ത് കുട്ടാവ്, എം. ദീപാ സന്തോഷ്, കെ.പി. ധനഞ്ജയന്‍ (ജില്ലാ സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+