പ്‌ളസ്ടൂ കോഴക്കേസില്‍ കെ എം ഷാജിക്കെതിരെ തുടരന്വേഷണം അനിവാര്യം; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കണ്ണൂര്‍: പ്‌ളസ്ടൂ കോഴക്കേസില്‍ മുസ്‌ലിംലീഗ് സംസ്ഥാനസെക്രട്ടറിയും മുന്‍ അഴീക്കോട് എം. എല്‍. എയുമായ കെ. എം ഷാജിക്കെതിരെയുളള അന്വേഷണം അനിവാര്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കെ. എം ഷാജി കോഴവാങ്ങിയതിന് വ്യക്തമായ സാക്ഷി മൊഴികളുണ്ടെന്നും എന്നാല്‍ ഷാജിയെ വെളളപൂശാനാണ് സ്‌കൂള്‍ മാനേജരുടെ ശ്രമമെന്നും സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു.
സ്‌കൂള്‍ മാനേജരുടെയും മുന്‍മാനേജരുടെയും മൊഴികള്‍ വ്യത്യസ്തമാണെന്നും സത്യവാങ് മൂലത്തിലുണ്ട്. കോഴ നല്‍കിയാണ് ജോലി സമ്പാദിച്ചതെന്നു നേരത്തെ ജോലി നേടിയ അധ്യാപകര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേ സമയം തങ്ങള്‍ കൈക്കൂലി നല്‍കിയിട്ടില്ലെന്നാണ് പിന്നീട് ജോലിയില്‍ പ്രവേശിച്ചവരുടെ മൊഴി.അധ്യാപകരുടെ മൊഴിയിലെ ഈവൈരുദ്ധ്യം അന്വേഷിക്കണം. സ്‌കൂളിന്റെ വാര്‍ഷിക ചെലവില്‍ അസാധരണമായ വ്യത്യാസം കോഴവാങ്ങിയ വര്‍ഷം സംഭവിച്ചിട്ടുണ്ട്. കോഴപ്പണത്തിന് കണക്കുണ്ടാക്കാന്‍ നടത്തിയ ശ്രമമാണ് ഇതെന്നാണ് വിജിലന്‍സ് വാദം.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളില്‍ പ്്‌ളസ്ടൂ അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കൈക്കൂലിവാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരെയുളള തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
2014- ല്‍ പ്‌ളസ്ടൂ ബാച്ച് അനുവദിക്കുന്നതിനായി കെ. എം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയില്‍ 2020-ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ എഫ്. ഐ. ആറാണ് ഹൈക്കോടതി റദ്ദാക്കിയത്. കെ. എം ഷാജി നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. കൈക്കൂലിനല്‍കിയെന്ന ആരോപണം എഫ്. ഐ. ആറിലോ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച മിനുട്‌സ് ബുക്കിലോ മറ്റു രേഖകളിലോയില്ലാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുളള വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നു കോടതി വിലയിരുത്തിയായിരുന്നുഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഇതോടെ തുടര്‍ന്നെടുത്ത ഇ.ഡിക്കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചു സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും കോടതി റദ്ദാക്കി. ഷാജിയുടെ പേരിലുളള വീടാണ് ഇ.ഡി കണ്ടുകെട്ടിയിരുന്നത്.
പ്‌ളസ്ടൂ അനുവദിക്കാന്‍കോഴവാങ്ങിയെന്നാരോപിച്ചു സി.പി. എം പ്രാദേശിക നേതാവാണ് 2017- ല്‍മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടു വിജിലന്‍സ് എസ്. പി അന്നേ തളളിക്കളഞ്ഞിരുന്നു. എന്നാല്‍ പ്രൊസിക്യൂഷന്‍ നിയമോപദേശമനുസരിച്ചു വിജിലന്‍സ് വീണ്ടും അന്വേഷണം തുടങ്ങുകയായിരുന്നു. ഈക്കാര്യംചൂണ്ടിക്കാട്ടിയായിരുന്നു കെ. എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications