പള്ളൂരില്‍ വീട്ടില്‍ കയറി കവര്‍ച്ച, ഉറങ്ങി കിടന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല നഷ്ടപ്പെട്ടു
തലശേരി: മാഹി മേഖലയില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. പള്ളൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണ്ണ മാല കവര്‍ന്നു മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.പള്ളൂര്‍ കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രന്റെ വീട്ടിലാണ് ചൊവ്വാഴ്ച്ചപുലര്‍ച്ചെ നാലരയോടെ മോഷണം നടന്നത്. കവര്‍ച്ചയ്ക്ക് ശേഷം സമീപത്തെ വീട്ടിലെ ബൈക്കുമായാണ് കളന്മാര് രക്ഷപ്പെട്ടത്.
പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായെന്ന് പള്ളൂര്‍ പൊലീസ് പറഞ്ഞു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പള്ളൂര്‍ മേഖലയില്‍ വ്യാപക മോഷണം നടന്നത്. വീടിന് പിന്‍ഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്മാര് അടുക്കള വാതിവും തകര്‍ത്താണ് വീടിനുള്ളിലേക്ക് കയറിയത്.

പിന്നാലെ മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന പവിത്രന്റെ ഭാര്യ ബിന്ദുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച് പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. ബിന്ദുവിന്റെ ഒന്നര പവന്റെ താലിമാലയാണ് മോഷണം പോയത്. പിടിവലിയില്‍ ബിന്ദുവിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. ഇവര്‍ മാഹി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
മോഷണത്തിന് ശേഷം രക്ഷപ്പെടാനായി മുന്‍ വശത്തെ വാതിലും മോഷ്ടാക്കള്‍ തുറന്നു വച്ചിരുന്നു. പവിതന്റെ വീട്ടില്‍ നിന്നും മോഷ്ടാക്കളെത്തിയത് ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്റെ വീട്ടില്‍. അവിടെ നിന്നും സതീശന്റെ ബൈക്കുമെടുത്ത് കവര്‍ച്ചക്കാര്‍ കളയുകയായിരുന്നു. സമീപത്തെ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നിട്ടുണ്ട്. പ്രദേശത്തെ ആളില്ലാത്ത വീട്ടിലും കയറാന്‍ കവര്‍ച്ചക്കാര്‍ ശ്രമിച്ചിരുന്നു.
സംഭവത്തില്‍ വീട്ടുടമയുടെ പരാതിയില്‍ പള്ളൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മോഷണം നടന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പള്ളൂര്‍ പൊലിസ് അറിയിച്ചു. കവര്‍ച്ചയ്ക്കു പിന്നില്‍ അന്തര്‍ സംസ്ഥാന പ്രൊഫഷനല്‍ സംഘമാണോയെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ പെരുമ്പയിലും വീട്ടില്‍ കയറി 75 പവനും പണവും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications