കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ കലക്ടറുടെ അനുമതി
കണ്ണൂർ: ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചു. നിലവിലുള്ള സാഹചര്യം അനുസരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെയും അടിയന്തര ചടങ്ങുകൾ നടത്തിക്കൊള്ളാനാണ് ജില്ലാ കളക്ടർ ടി വി സുഭാഷ് ഉത്തരവ് നൽകിയത് .
സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു അടിയന്തിര ചടങ്ങുകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് തഹസിൽദാർ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശം നിലവിലുള്ളതിനാൽ അത് പാലിക്കണമെന്നും, ഏറ്റവും കുറഞ്ഞ ആളുകളെ മാത്രം ഉൾപ്പെടുത്തി വേണം അടിയന്തിര ചടങ്ങുകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇവർ ചടങ്ങുകൾ നടത്തുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ ശ്രമിക്കണമെന്നും അക്കരെ സന്നിധാനത്ത് ശാരീരിക ശുചിത്വ സംവിധാനങ്ങൾ ഒരുക്കണമെന്നും നിബന്ധനയുണ്ട് .

വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ ദൈവത്തെ കാണലും , പ്രാക്കൂഴവും ചടങ്ങുകൾ മാത്രമായി നടത്തുവാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു എന്നാൽ ജൂൺ ആദ്യവാരം തുടങ്ങേണ്ടുന്ന അക്കരെ സന്നിധാനത്തിലെ ചടങ്ങുകളെ കുറിച്ച് ആശങ്ക നിലനിൽക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി ഏറെനാളായി തുടരുന്ന ആശങ്കയാണ് ഇല്ലാതായത് കലക്ടർ ടി വി സുഭാഷിന്റെ അനുമതി ലഭിച്ചതോടെദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ഇക്കുറിയും വൈശാഖ മഹോത്സവം പതിവുപോലെ നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രമില്ലാ ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന കൊട്ടിയൂര്‍ അക്കരെ സന്നിധിയില്‍ 27 നാള്‍ നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ജൂണ്‍ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തോടെ തുടക്കമാകും. പ്രക്കൂഴത്തിനാണ് വൈശാഖ മഹോത്സവത്തിന്റെ മുഴുവന്‍ ചടങ്ങുകളും നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്നത്. ജൂണ്‍ 4-ന് ഭണ്ഡാരം അക്കരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും 25-ന് മകം നാള്‍ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീ ജനങ്ങള്‍ക്ക് അക്കരെ ക്ഷേത്ര സന്നിധിയില്‍ പ്രവേശനമുണ്ടാക്കില്ല. ജൂണ്‍ 3-ന് വാള്‍വരവ് നെയ്യാട്ടം, 4-ന് ഭണ്ഡാരം എഴുന്നെള്ളത്ത്, 10-ന് തിരുവോണം ആരാധന, 12-ന് ഇളനീര്‍ വെപ്പ്, 13-ന് അഷ്ടമി ആരാധന, മുത്തപ്പന്‍ വരവ്, ഇളനീരാട്ടം, 15-ന് രേവതി ആരാധന, 20-ന് രോഹിണി ആരാധന, 22-ന് തിരുവാതിര ചതുശ്ശതം, 23-ന് പുണര്‍തം ചതുശ്ശതം, 25-ന് ആയില്യം ചതുശ്ശതം മകം-കലംവരവ്, 28-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 29-ന് തൃക്കലശാട്ട്. എന്നിവയോടെ ഉത്സവം സമാപിക്കും
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications