കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ കലക്ടറുടെ അനുമതി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചു. നിലവിലുള്ള സാഹചര്യം അനുസരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചും ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെയും അടിയന്തര ചടങ്ങുകൾ നടത്തിക്കൊള്ളാനാണ് ജില്ലാ കളക്ടർ ടി വി സുഭാഷ് ഉത്തരവ് നൽകിയത് .

കണ്ണൂരിൽ അതിഥി തൊഴിലാളികൾ റെയിൽ പാളത്തിലൂടെ നടന്നത് പോലീസ് വിഴ്ചയോ? എസ്പി അന്വേഷണം തുടങ്ങി..കണ്ണൂരിൽ അതിഥി തൊഴിലാളികൾ റെയിൽ പാളത്തിലൂടെ നടന്നത് പോലീസ് വിഴ്ചയോ? എസ്പി അന്വേഷണം തുടങ്ങി..

സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചു അടിയന്തിര ചടങ്ങുകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് തഹസിൽദാർ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശം നിലവിലുള്ളതിനാൽ അത് പാലിക്കണമെന്നും, ഏറ്റവും കുറഞ്ഞ ആളുകളെ മാത്രം ഉൾപ്പെടുത്തി വേണം അടിയന്തിര ചടങ്ങുകൾ നടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് രോഗ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇവർ ചടങ്ങുകൾ നടത്തുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ ശ്രമിക്കണമെന്നും അക്കരെ സന്നിധാനത്ത് ശാരീരിക ശുചിത്വ സംവിധാനങ്ങൾ ഒരുക്കണമെന്നും നിബന്ധനയുണ്ട് .

 kottiyur-15900

വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ ദൈവത്തെ കാണലും , പ്രാക്കൂഴവും ചടങ്ങുകൾ മാത്രമായി നടത്തുവാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു എന്നാൽ ജൂൺ ആദ്യവാരം തുടങ്ങേണ്ടുന്ന അക്കരെ സന്നിധാനത്തിലെ ചടങ്ങുകളെ കുറിച്ച് ആശങ്ക നിലനിൽക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി ഏറെനാളായി തുടരുന്ന ആശങ്കയാണ് ഇല്ലാതായത് കലക്ടർ ടി വി സുഭാഷിന്റെ അനുമതി ലഭിച്ചതോടെദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ഇക്കുറിയും വൈശാഖ മഹോത്സവം പതിവുപോലെ നടക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രമില്ലാ ക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന കൊട്ടിയൂര്‍ അക്കരെ സന്നിധിയില്‍ 27 നാള്‍ നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ജൂണ്‍ മൂന്നിന് നടക്കുന്ന നെയ്യാട്ടത്തോടെ തുടക്കമാകും. പ്രക്കൂഴത്തിനാണ് വൈശാഖ മഹോത്സവത്തിന്റെ മുഴുവന്‍ ചടങ്ങുകളും നാളുകളും സമയക്രമങ്ങളും നിശ്ചയിക്കുന്നത്. ജൂണ്‍ 4-ന് ഭണ്ഡാരം അക്കരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും 25-ന് മകം നാള്‍ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീ ജനങ്ങള്‍ക്ക് അക്കരെ ക്ഷേത്ര സന്നിധിയില്‍ പ്രവേശനമുണ്ടാക്കില്ല. ജൂണ്‍ 3-ന് വാള്‍വരവ് നെയ്യാട്ടം, 4-ന് ഭണ്ഡാരം എഴുന്നെള്ളത്ത്, 10-ന് തിരുവോണം ആരാധന, 12-ന് ഇളനീര്‍ വെപ്പ്, 13-ന് അഷ്ടമി ആരാധന, മുത്തപ്പന്‍ വരവ്, ഇളനീരാട്ടം, 15-ന് രേവതി ആരാധന, 20-ന് രോഹിണി ആരാധന, 22-ന് തിരുവാതിര ചതുശ്ശതം, 23-ന് പുണര്‍തം ചതുശ്ശതം, 25-ന് ആയില്യം ചതുശ്ശതം മകം-കലംവരവ്, 28-ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ, 29-ന് തൃക്കലശാട്ട്. എന്നിവയോടെ ഉത്സവം സമാപിക്കും

English summary
Green signal from collector for to Kottiyoor Vyshakha maholsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X