ആറളം ഫാമിൽ തലവേദന തീർത്ത് വാനരക്കൂട്ടവും;മൂന്ന് ലക്ഷത്തോളം രൂപയുടെ നടീല്‍ വസ്തൂക്കള്‍ നശിപ്പിച്ചു
ഇരിട്ടി: കാട്ടാനശല്യത്തിന് പിന്നാലെ ആറളം ഫാമിൽ പ്രതിസന്ധി തീർത്ത് വാനരക്കൂട്ടവും. കഴിഞ്ഞ ദിവസം ഫാം സെന്‍ട്രല്‍ നേഴ്സറിയില്‍ കുരങ്ങൻമാർ ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തിയത്. പോളിഹൗസില്‍ വില്‍പ്പനക്ക് തയ്യാറാക്കിയ 4500 ഓളം അത്യുത്പ്പാദന ശേഷിയുള്ള ബഡ് കശുമാവിന്‍ തൈകളും 271 ഡബ്യു സി ടി കുറ്റ്യാടി തെങ്ങിന്‍ തൈകളും പൂര്‍ണ്ണമായും നശിപ്പിച്ചു. പോളി ഹൗസിനുള്ളിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷീറ്റ് വലിച്ചുകീറിയാണ് വാനരക്കൂട്ടം ഉള്ളിലേക്ക് പ്രവേശിച്ചത്. വൈകിട്ട് തൊഴിലാളികളും ജീവനക്കാരുമെല്ലാം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം.അത്യുത്പ്പാദന ശേഷിയുള്ള പ്രിയങ്ക, കനക, സുലഭ ഇനത്തില്‍പ്പെട്ട തൈകളാണ് നശിപ്പിച്ചത്.

പോളിത്തീന്‍ പാക്കറ്റുകള്‍ പൊട്ടിച്ചും തൈകള്‍ കടിച്ചു പറിച്ചും ചിതറിയിട്ട നിലയിലാണ്. 100രൂപയ്ക്ക് വിൽപ്പനയ്ക്ക് തയ്യാറായ തെങ്ങിന്‍ തൈകളും വ്യാപകമായി നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ആനകള്‍ തെങ്ങുകള്‍ കുത്തി വീഴ്ത്തുമ്പോള്‍ കുരങ്ങുകള്‍ക്ക് പ്രിയം കരിക്കിന്‍കുലകളാണ്. ഒരുകാലത്ത് കുലകള്‍ തിങ്ങി കായ്ച്ചുനില്‍കുന്ന തെങ്ങുകള്‍ ഫാമിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മുപ്പത്തിനായിരത്തിലേറെ വിവിധ തരത്തിലുള്ള അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങുകളാണ് കേന്ദ്രസര്‍ക്കാരിന്റെ കയ്യിലുണ്ടായിരുന്ന കാലത്ത് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാമില്‍ വെച്ച് പിടിപ്പിച്ചിരുന്നത്. ആറളം ഫാമിന്റെ വരുമാനത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും തെങ്ങില്‍ നിന്നാണ് ലഭിച്ചിരുന്നത്. ഫാമിന്റെ ഒന്നാം ബ്ലോക്കിന് സമീപത്തെ ഗോഡൗണിലെ വിശാലമായ മൈതാനം നിറയെ അന്ന് തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ച തന്നെ മാനോഹരമായിരുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് ഫാം ക്ഷയിച്ചു. പിന്നീട് ആദിവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ സര്‍ക്കാര്‍ ഫാം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇതിന് ഷേഷം കാട്ടാനകളുടേയും കാട്ടുമൃഗങ്ങളുടേയും വിഹാര കേന്ദ്രമായി ഫാം മാറി. ഇവിടെ പുനരധിവസിപ്പിച്ച ആദിവാസികളടക്കം പന്ത്രണ്ടോളം പേര്‍ കാട്ടാന അക്രമത്തില്‍ മാത്രം ഫാമില്‍ മരിച്ചപ്പോള്‍ കൃഷിയിടങ്ങളും നാശത്തിലേക്ക് നീങ്ങി. അയ്യായിരത്തിലേറെ തെങ്ങുകള്‍ കാട്ടാനക്കൂട്ടങ്ങള്‍ കുത്തി വീഴ്ത്തി നശിപ്പിച്ചു. തെങ്ങുകളില്‍ പൂങ്കുല വിരിഞ്ഞ് കരിക്കിന്‍ പ്രായമാകുമ്പോള്‍ തന്നെ കുരങ്ങുകള്‍ എത്തി നശിപ്പിക്കുന്നതും വ്യാപകമായി. ഇതോടെ ഫാമില്‍ അവശേഷിക്കുന്ന തെങ്ങുകളില്‍ നിന്നുമുള്ള വരുമാനവും പാടേ നിലച്ചു. ആനമതിലും സോളാര്‍വേലികളും മറ്റും സ്ഥാപിച്ച് കാട്ടാന ശല്യത്തില്‍ നിന്നും ഫാമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോൾ കുരങ്ങുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്.












Click it and Unblock the Notifications