വാഹന പരിശോധനയ്ക്കിടെ നാടൻ തോക്ക് പിടിച്ചു: ഓടി രക്ഷപ്പെട്ട യുവാവിനെ പൊലിസ് തിരയുന്നു
കണ്ണൂർ: അർധരാത്രി പരിയാരംപൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നാടൻ തോക്ക് പിടികൂടി. ഓട്ടോയിൽ തോക്കുമായി സഞ്ചരിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലിസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനില്‍ നിന്നാണ് നാടന്‍ തോക്ക് പിടികൂടിയത്. പരിയാരംപോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്നും നാടന്‍ തോക്ക് കണ്ടെത്തുകയായിരുന്നു.
ഇതിനിടെ യാത്രക്കാരനായ തോക്കുടമ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം അര്‍ധരാത്രി പരിയാരം എസ് ഐ പി ബാബുമോന്റെ നേതൃത്വത്തില്‍ കാരക്കുണ്ടില്‍ നടത്തിയ വാഹന പരിശോധനയിലാണ് തോക്ക് പിടികൂടിയത്. സഞ്ചിയുമായി യാത്ര ചെയ്യുകയായിരുന്ന യാത്രികനോട് സഞ്ചിയിലെന്താണെന്ന് പോലീസ് ചോദിച്ചയുടന്‍ സഞ്ചി ദൂരേക്ക് വലിച്ചെറിഞ്ഞ് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സഞ്ചി പരിശോധിച്ചപ്പോഴാണ് നാടന്‍ തോക്കാണെന്ന് വ്യക്തമായത്.

തോക്ക് പൂര്‍ണമായ നിലയില്‍ ഘടിപ്പിക്കാതെ നാലു ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. പിന്നീട് പോലീസ് ഇവ പൂര്‍ണമായ തോതില്‍ ഘടിപ്പിച്ചു. മികച്ച നിലവാരമുള്ള നാടന്‍ തോക്കാണിതാണെന്ന് പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ പാണപ്പുഴയിലെ ജയന് എന്നയാളാണ് യാത്രക്കാരനെന്നും എടക്കോം ഭാഗത്തേക്ക് പോകണമെന്ന് പറഞ്ഞാണ് ട്രിപ്പ് വിളിച്ചതെന്നും പറഞ്ഞു. പോലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications