കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് വിമാനം പുറപ്പെടല്‍: മധുരവുമായി ടീം ഹിസ്‌റ്റോറിക്കല്‍ ഫ്‌ളൈറ്റ് ജേണി

കണ്ണൂര്‍: വടക്കേ മലബാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യാന്തര വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ആദ്യയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ളൈറ്റ്‌ജേണി. കൂട്ടായ്മയുടെ ഉള്‍പ്പെടെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ണൂരില്‍ ഹജ് പുറപ്പെടല്‍ കേന്ദ്രം അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്കായി പാര്‍ലമെന്റിലും പുറത്തും ഇടപെടലുകള്‍ തുടരുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. വി.ശിവദാസന്‍ എംപി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം വഴി സഞ്ചാരികള്‍ എത്തുന്ന തരത്തില്‍ വിനോദസഞ്ചാര പാക്കേജുകള്‍ തയാറാക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായ പണിക്കേഴ്‌സ് ട്രാവല്‍സ് എംഡി ബാബു പണിക്കരും ബെംഗളൂരു ആസ്ഥാനമായ പടിക്കല്‍ ട്രാവല്‍സ് സിഇഒ മനോജ് പടിക്കലും പറഞ്ഞു. റോഡ് മാര്‍ഗവും വടക്കേമലബാറിലേക്ക് സഞ്ചാരികളെ എത്തിക്കുമെന്നും ഇവര്‍ പറഞ്ഞു. കിയാല്‍ മാനേജിങ് ഡയറക്ടര്‍ സി.ദിനേശ് കുമാര്‍, ഡയറക്ടര്‍ ഡോ. എം.പി.ഹസ്സന്‍കുഞ്ഞി, ആര്‍ക്കിടെക്ട് ടി.വി. മധുകുമാര്‍, അബ്ദുല്‍ ലത്തീഫ് കെ.എസ്.എ, വി.പി.ഷറഫുദ്ദീന്‍ (വെയ്ക്), ജയദേവ് മാല്‍ഗുഡി (വാക്), അശോക് ശങ്കര്‍, ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി കോഓര്‍ഡിനേറ്റര്‍ റഷീദ് കുഞ്ഞിപ്പാറാല്‍, എസ്.കെ.ഷംസീര്‍, ഫൈസല്‍ മുഴപ്പിലങ്ങാട്, ബഷീര്‍ അല്‍ഹിന്ദ്, എന്‍.പി.സി.രംജിത്, ദിനേശ് നമ്പ്യാര്‍, കണ്ണൂര്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസ് കണ്ണൂര്‍ വഴി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി ഭാരവാഹികള്‍ ടാറ്റ സണ്‍സ് ഗ്രൂപ്പ് പ്രസിഡന്റ് രമേഷ് നമ്പ്യാര്‍ക്ക് നിവേദനം നല്‍കി.












Click it and Unblock the Notifications