കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്യമൃഗശല്യം നേരിടാന്‍ കണ്ണൂരിൽ ഇനി തൂങ്ങിനില്‍ക്കും വൈദ്യുതി വേലികള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിലെ മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഹാംങ്ങിങ്ങ് ഫെന്‍സിങ്ങുകള്‍ (തൂങ്ങി നില്‍ക്കുന്ന വൈദ്യുത വേലികള്‍) സ്ഥാപിക്കാന്‍ അനുമതിയായി. പീടികക്കുന്ന് മുതല്‍ ആടാം പാറ വരെയുള്ള കര്‍ണ്ണാടക വനാതിര്‍ത്തിയിലെ 13 കിലോമീറ്റര്‍ ദൂരത്തിലാണ് തൂങ്ങിക്കിടക്കുന്ന വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31നകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

കേരളത്തിൽ ആരും സുരക്ഷിതമല്ലാത്ത അവസ്ഥ; ഇരുണ്ട യുഗത്തിലേക്ക് പോകുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ളകേരളത്തിൽ ആരും സുരക്ഷിതമല്ലാത്ത അവസ്ഥ; ഇരുണ്ട യുഗത്തിലേക്ക് പോകുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പയ്യാവൂര്‍ ഡിവിഷന്‍ അംഗം പി.കെ. സരസ്വതി ഇത് സംബന്ധിച്ച് കഴിഞ്ഞ മാസത്തെ വികസന സമിതി യോഗത്തില്‍ പരാതി ഉന്നയിച്ചിരുന്നു. പൊതുതാല്‍പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വികസന സമിതി യോഗം ഏകകണ്ഠമായി ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ നടന്ന വികസന സമിതി യോഗത്തില്‍ ഡി.എഫ്.ഒയുടെ പ്രതിനിധിയായി പങ്കെടുത്ത സെക്ഷന്‍ ഫോറസ്റ്ററാണ് ഹാംഗിംഗ് ഫെന്‍സിങ്ങുകള്‍ സ്ഥാപിക്കുന്ന വിവരം വികസന സമിതി മുമ്പാകെ അറിയിച്ചത്.

fensing-1564

ഇത് കൂടാതെ കുരങ്ങ് ശല്യം നേരിടാനായി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രത്യേക കൂടുകള്‍ സ്ഥാപിച്ച് ഇവയെ പിടികൂടി വനപ്രദേശത്ത് വിട്ടയക്കാനും നടപടിയായിട്ടുï്. അടുത്ത കാലത്ത് ഈ ഭാഗത്ത് കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായിരുന്നു. സംസ്ഥാനത്ത് വയനാട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച് വിജയകരമാണെന്ന് കïതിനെ തുടര്‍ന്നാണ് ഇവിടെ ഹാംങ്ങിങ്ങ് ഫെന്‍സിങ്ങ് സ്ഥാപിക്കുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

English summary
Hanging fencing in forest area to defends wild animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X