Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപറമ്പില്‍ ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്ര മേള: സുഹാസിനി മണിരത്നം ഉദ്ഘാടനം ചെയ്യും

തളിപറമ്പ്: ഹാപ്പിനെസ്സ് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ക്ലാസ്സിക് തീയറ്ററില്‍ സിനിമാ താരം സുഹാസിനി മണിരത്നം ഉദ്ഘാടനം ചെയ്യും. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രമായി കെന്‍ ലോച്ചിന്റെ ദ ഓള്‍ഡ് ഓക്ക് പ്രദര്‍ശിപ്പിക്കും. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ 31 സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്.

ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ടൂറിംഗ് ടാകീസ് പര്യടനം കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും. പരിപാടിയുടെ ഭാഗമായുള്ള ടൂറിംഗ് ടാകീസ് പ്രദര്‍ശനവും നടക്കുന്നുണ്ട്.

kannur

14 ന് കൂനം ഗ്രാമീണ വായനശാല, കാഞ്ഞിരങ്ങാട് വിദ്യാപോഷിണി ഗ്രന്ഥാലയം, 15ന് സര്‍ സയ്യിദ് കോളേജ്, സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചവനപ്പുഴ ഇ എം എസ് ഗ്രന്ഥാലയം, വെള്ളാവ് സാംസ്‌കാരിക വായനശാല, 16ന് സ്റ്റെംസ് കോളേജ്, കീഴാറ്റൂര്‍ പബ്ലിക് ലൈബ്രറി, കുറ്റിക്കോല്‍ യുവജന വായനശാല ആന്റ് ഗ്രന്ഥാലയം, 17ന് വളവില്‍ ചേലേരി പ്രഭാത് വായനശാല, പാട്ടയം അഴീക്കോടന്‍ വായനശാല, 18ന് കൃഷ്ണമേനോന്‍ സ്മാരക വനിത കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, ചട്ടുകപ്പാറ ഇ എം എസ് വായനശാല ആന്‍ഡ് ഗ്രന്ഥാലയം, വടുവന്‍കുളം എന്‍ നാരായണന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം 19 ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസ് എന്നിവിടങ്ങളിലാണ് ടൂറിംഗ് ടാകീസ് പര്യടനം നടക്കുക.

ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘാടക സമിതി ഓഫീസ് തുറന്നു. തളിപ്പറമ്പ് ക്ലാസ്സിക് തീയറ്ററിന് സമീപത്തെ ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ലുക്മാന്‍ അവരന്‍ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഷെറി ഗോവിന്ദ്, അംഗങ്ങളായ പി ഒ മുരളീധരന്‍, ദിനേശന്‍ മാസ്റ്റര്‍, താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി വി ജയകൃഷ്ണന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി എം വിമല തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+