കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു: പി.കെ. കൃഷ്ണദാസ്

Google Oneindia Malayalam News

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കുടുംബശ്രീ നിര്‍മ്മിച്ച പതാകകള്‍ 90 ശതമാനം സകൂളുകളിലും വിതരണം ചെയ്തില്ല.

ദേശീയ പതാകയോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചിരിക്കുകയാണ്. ദേശീയതയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുളള കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം അട്ടിമറിച്ചിരിക്കുകയാണ്.

s

രാജ്യം മുഴുവന്‍ ആഘോഷപൂര്‍വ്വം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളം മാറി നില്‍ക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. രാജ്യ സ്നേഹികളുടെ ആഗ്രഹത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസ്ഥാനസര്‍ക്കാര്‍ തമസ്‌ക്കരിച്ചിരിക്കുകയാണ്. വിഘടനവാദത്തിന്റെ വെടിയൊച്ചയാണ് ഇതിലൂടെ മുഴങ്ങുന്നത്, രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ നമുക്ക് ബാധകമല്ലെന്ന് വിളിച്ചു പറയുകയാണ് സര്‍ക്കാര്‍.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

പതാകകള്‍ വീടുകളിലെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ വകുപ്പുകളേയും കുടുംബശ്രീയേയും ഏല്‍പ്പിച്ച സര്‍ക്കാര്‍ ഇത് ജനങ്ങളിലെത്തിയെന്ന് ഉറപ്പുവരുത്താതെ ഗുരുതരവീഴ്ചയാണ് വരുത്തിയത്. 90 ശതമാനം വിദ്യാലയങ്ങളിലും പതാകയെത്തിയില്ല. പലയിടങ്ങളിലും വികൃതവും വികിലവുമായ ദേശീയപതാകകളാണ് വിതരണം ചെയ്തത്.

സിപിഎമ്മിന്റെ ഹിഡണ്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നും ആസൂത്രിത അട്ടിമറിയാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ ഘര്‍ തിരംഗ പദ്ധതി പ്രഖ്യാപിച്ച ഘട്ടം മുതല്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുളള വര്‍ഗ്ഗീയ വിഘടന വാദികളേയും തീവ്രവാദികളെയും പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് സര്‍ക്കാരിന്റെ ദേശവിരുദ്ധതയേയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവം അട്ടിമറിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ പരാതി നല്‍കുമെന്നും കൃഷണദാസ് പറഞ്ഞു.

' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജ്യ വിരുദ്ധ പരാമര്‍ശം നടത്തിയ എംഎല്‍എയും മുന്‍മന്ത്രിയുമായ കെ.ടി. ജലീല്‍ രാജ്യാദോഹകുറ്റമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ വക്കാലത്താണ് കെ.ടി. ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. പാക്കിസ്ഥാനു വേണ്ടി കങ്കാണി പണിയാണ് ജലീല്‍ ചെയ്യുന്നത്. ഈ വിഷയത്തില്‍ സിപിഎം മൗനം പാലിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കണമെന്നും ജലീല്‍ ഇപ്പോഴും പഴയ സിമിയുടെ നേതാവിന്റെ വഴിയെ തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജ്യദ്രോഹം പരാമര്‍ശം നടത്തിയിട്ടും സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും മൗനത്തിലാണ്. കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിന്റെ പേരില്‍ കോഴിക്കോട് മേയര്‍ക്കെതിരെ ആക്രോശിച്ച പാര്‍ട്ടി ജലീല്‍ വിഷയത്തില്‍ പഠിക്കട്ടെ എന്ന നിലപാടിലാണ്.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

ഹര്‍ ഘര്‍ തിരംഗ പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കാന്‍ നടത്തിയശ്രമം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും രാജ്യദ്രാഹ പ്രവര്‍ത്തി നടത്തിയ ജലീല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അയാള്‍ക്ക് അര്‍ഹതയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Harghar triranga scheme foiled by state government in Kerala: P.K. Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X