ഹരിദാസൻ കേസ്; ബിജെപി നേതാവിനെ പുറത്താക്കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി
കണ്ണൂര്‍:ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ക്ക് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനും നടപടിക്രമങ്ങളില്‍ പങ്കാളിയാവാനും അനുമതി. തലശേരി നഗരസഭയില്‍ നിന്നും അയോഗ്യനാക്കിയ മഞ്ഞോടി വാര്‍ഡ് കൗണ്‍സിലറായ കെ ലിജേഷിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി.
പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കുന്ന സമയത്ത് ആറു കൗണ്‍സില്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുത്തില്ലെന്ന കാരണത്താല്‍ ലിജേഷിനെ അയോഗ്യമാക്കുകയായുരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ ഏകപക്ഷീയമായ നടപടിയാണ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയെയും ലിജേഷ് സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.

ഉത്തരവ് ലഭിച്ചതിനുശേഷം ഉള്ള ആദ്യത്തെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനായി ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ തലശ്ശേരി നഗരസഭയിലേക്ക് പ്രകടനം നടത്തി. എം.പി. സുമേഷ്, കെ. അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രാദേശികമായി നടന്ന ക്ഷേത്രോത്‌സവത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തിലെ വൈരാഗ്യംതീര്‍ക്കാന്‍ മത്‌സ്യതൊഴിലാളിയും പുന്നോലിലെ സി.പി. എം അനുഭാവിയുമായ ഹരിദാസനെ ബി.ജെ.പി മണ്ഡലം ഭാരവാഹിയും തലശേരി നഗരസഭാ കൗണ്‍സിലറുമായ കെ.ലിജേഷിന്റെ നേതൃത്വത്തില്‍ വധിച്ചുവെന്നാണ് കേസ്.. പുന്നോല്‍ ഹരിദാസന്‍ വധക്കേസിന്റെ മുഖ്യആസൂത്രകന്‍ ലിജേഷാണെന്നാണ് കുറ്റപത്രം.












Click it and Unblock the Notifications