Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിതകേരള മിഷൻ നട്ടുവളർത്തിയത് 24 ദേവഹരിതം പച്ച തുരുത്തുകൾ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ക്ഷേത്രാങ്കണങ്ങളിലും ക്ഷേത്ര ഭൂമിയിലും അതിജീവനത്തിന്റെ പച്ചതുരുത്തുകൾ സൃഷ്ടിച്ച് ഹരിത കേരളം മിഷൻ. വെള്ളം, വൃത്തി, വിളവ് എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഹരിത കേരളം മിഷൻ കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ജില്ലയിലെ ക്ഷേത്രാങ്കണങ്ങളിൽ നട്ടുവളർത്തിയത് 24 ദേവ ഹരിതം പച്ചത്തുരുത്തുകളാണ്.

പൊതുസ്ഥലങ്ങളിൽ വൃക്ഷവൽക്കരണം നടത്തുന്ന പദ്ധതിയായാണ് പച്ചത്തുരുത്ത് രൂപീകരണ പ്രവർത്തനം സംസ്ഥാനത്ത് ആരംഭിച്ചത്. ക്ഷേത്ര ഭൂമിയിൽ വൃക്ഷവൽക്കരണ പദ്ധതി ദേവഹരിതം പച്ചത്തുരുത്ത് എന്നാണ് അറിയപ്പെടുന്നത്. ദേവഹരിതം പച്ചത്തുരുത്തുകളിൽ നടുന്നത് ഭൂരിഭാഗവും ദേവവൃക്ഷങ്ങളുടെ തൈകളായിരിക്കും. പ്ലാവ്, കൂവളം, പ്ലാശ്, കർപ്പൂരമരം, കാട്ടു രുദ്രാക്ഷം, ഇലഞ്ഞി, പാല, ചെങ്കുറിഞ്ഞി, അശോകം, ദന്തപ്പാല, രക്തചന്ദനം, ആൽ, അരയാല്, ഇലിപ്പ , ചെമ്പകം, ഭദ്രാക്ഷം, ഈന്ത് തുടങ്ങിയവയാണ് ഇതിൽ പ്രധാനികൾ.

 kannurplant-


വിവിധ വ്യക്തികളും സംഘടനകളുമാണ് തൈകൾ സംഘടിപ്പിച്ചു തരുന്നത്. വനം വകുപ്പും തൈകൾ നല്കാറുണ്ട്. തൈകളുടെ നടീൽ, ജൈവ വേലി നിർമ്മാണം എന്നിവ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്തു വരുന്നത്. തുടർ ജലസേചനത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായ് സംഘാടക സമിതി രൂപീകരിക്കും. 17 ഏക്കർ ഭൂമിയിലാണ് ജില്ലയിൽ 25 ദേവ ഹരിതം പച്ചത്തുരുത്തുകൾ ഉള്ളത്. ഇവയിലാകെ 4216 തൈകൾ വളരുന്നുണ്ട്.

ചെറുതാഴം പഞ്ചായത്തിലെ കുളപ്രം കാവ്, കണ്ണപുരം പഞ്ചായത്തിലെ പ്രയാങ്കോട്ടം ശിവ ക്ഷേത്രം , കണ്ണാടി പറമ്പ് ശ്രീ ധർമ്മ ശാസ്ത ക്ഷേത്രം- നാറാത്ത് ,വേങ്ങാട് ശ്രീ കുറുമ്പക്കാവ് ,പെരളം ഭഗവതി ക്ഷേത്രം- കരിവെള്ളൂർ എന്നിവിടങ്ങളിലാണ് വലിയ ദേവഹരിതം പച്ചത്തുരുത്തുകൾ ഉള്ളത്. ദേവ ഹരിതം പച്ചതുരുത്തുകൾക്ക് പുറമേ പൊതു സ്ഥലങ്ങളിലെ 44 പച്ചത്തുരുത്തുകൾ വേറെയും വളരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ നേതൃത്വത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യുടെ ഭാഗമായാണ് പച്ചത്തുരുത്തുകൾ ഒരുക്കുന്നത്.

ജില്ലയിലെ വ്യത്യസ്തമായ പച്ചത്തുരുത്തുകൾ ഉള്ളത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലാണ്. നാട്ടുമാവുകളുടെ 450 തൈകളാണ് അവിടെ വളരുന്നത്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോകൾ. കെ.എം. കുര്യാക്കോസിന് ആദരവ് അർപ്പിച്ചു കൊണ്ടാണ് നാട്ടുമാവിൻ പച്ചത്തുരുത്ത് നട്ടുവളർത്തുന്നത്. ഇതിന് പുറമേ നാല് ഏക്കറിൽ മറ്റൊരു പച്ചത്തുരുത്തും അവിടെയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+