ഒന്നാംറാങ്കുകാരി ഇനി കണ്ണൂർ അസിസ്റ്റന്‍റ് കളക്ടര്‍

കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായി പരിശീലനം നേടിയ ശേഷം തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഓണ്‍ ഗവേണന്‍സിലും സെക്രട്ടറിയേറ്റിലും ട്രെയിനിയായി ഹരിത ചേരും. നിലവില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ചുമതലയുള്ള അഥില അബ്ദുള്ള പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലേക്കാണ് ഹരിത എത്തുന്നത്.
കേരളത്തില്‍ ട്രെയിനിംഗുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മസൂറിയലെ സിവില്‍ സര്‍വീസ് ട്രെയനിംഗ് സെന്ററില്‍ രണ്ട് മാസത്തെ പരിശീലനം ഉണ്ടാകും. ഇത് പൂര്‍ത്തിയാക്കിയശേഷം ഹരിതയ്ക്ക് സബ്കളക്ടറായി നിയമനം ലഭിയ്ക്കും. 2013 ലാണ് തിരുവവന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഹരിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നത്.
പരീക്ഷയില്‍ ആദ്യ അഞ്ച് റാങ്കുകളില്‍ മൂന്നും നേടിയത് മലയാളികളായിരുന്നു. മലയാളം പ്രധാനവിഷയമായെചുത്താണ് ഹരിത വിജയം നേടിയിരുന്നത്. നാലമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് തിളക്കം ഹരിതയെത്തേടിയെത്തുന്നത്.












Click it and Unblock the Notifications