കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്നാംറാങ്കുകാരി ഇനി കണ്ണൂർ അസിസ്റ്റന്‍റ് കളക്ടര്‍

  • By Meera Balan
Google Oneindia Malayalam News

Haritha
കണ്ണൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച മലയാളി ഹരിത വി കുമാര്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി ചുമതലയേല്‍ക്കും. ജൂണ്‍ 14 ന് മസൂറിയിലെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 26 ന് കണ്ണൂരെത്തി ചുമതലയെറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായി പരിശീലനം നേടിയ ശേഷം തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഓണ്‍ ഗവേണന്‍സിലും സെക്രട്ടറിയേറ്റിലും ട്രെയിനിയായി ഹരിത ചേരും. നിലവില്‍ കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ ചുമതലയുള്ള അഥില അബ്ദുള്ള പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലേക്കാണ് ഹരിത എത്തുന്നത്.

കേരളത്തില്‍ ട്രെയിനിംഗുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മസൂറിയലെ സിവില്‍ സര്‍വീസ് ട്രെയനിംഗ് സെന്ററില്‍ രണ്ട് മാസത്തെ പരിശീലനം ഉണ്ടാകും. ഇത് പൂര്‍ത്തിയാക്കിയശേഷം ഹരിതയ്ക്ക് സബ്കളക്ടറായി നിയമനം ലഭിയ്ക്കും. 2013 ലാണ് തിരുവവന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഹരിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നത്.

പരീക്ഷയില്‍ ആദ്യ അഞ്ച് റാങ്കുകളില്‍ മൂന്നും നേടിയത് മലയാളികളായിരുന്നു. മലയാളം പ്രധാനവിഷയമായെചുത്താണ് ഹരിത വിജയം നേടിയിരുന്നത്. നാലമത്തെ ശ്രമത്തിലാണ് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക് തിളക്കം ഹരിതയെത്തേടിയെത്തുന്നത്.

English summary
Haritha V Kumar appointed as Assistant Collector in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X