India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാരിസിന് നാടിന്റെ യാത്രാമൊഴി: താഴെ ചൊവ്വയിലെ ടാങ്കര്‍ ലോറി അപകടമുണ്ടാക്കിയ ഡ്രൈവര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ -തലശേരി ദേശീയ പാതയിലെ താഴെ ചൊവ്വയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ഇടിച്ചു കയറി വഴി യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ച സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി രാമകൗണ്ടറുടെ മകന്‍ അഭിമന്യു(42)വാണ് അറസ്റ്റിലായത്.അപകടം നടന്നയുടന്‍ ഇയാള്‍ ഇറങ്ങിയോടിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ കണ്ണൂര്‍ ടൗണ്‍സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ - തലശേരി ദേശീയ പാതയില്‍ താഴെ ചൊവ്വ തെഴുക്കില്‍ പീടികയില്‍ വെച്ചു നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ അടിയില്‍പ്പെട്ടു ഗുരുതരമായി പരുക്കേറ്റ് വഴിയില്‍ കാത്തു നിന്ന യുവാവിനെ കണ്ണൂര്‍ ജില്ലാ ആശുപതിയില്‍ പ്രവേശിപിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് നിന്ന് നിറയെ ഇന്ധനവുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ദയമെഡിക്കസിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക്മടങ്ങവെ സുഹൃത്തിനുള്ള മരുന്ന് കൊടുക്കുന്നതിനായിസ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. തിലാന്നൂര്‍ ചരപ്പുറം മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ ഹാരിസാ (30)ണ് ദാരുണമായി കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ദയാ മെഡിക്കല്‍സ് ജീവനക്കാരനാണ് ഹാരിസ്.

അമിത വേഗത യില്‍ മേലെ പൊവ്വ ഇറക്കത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തൊഴുക്കില്‍ പീടികയിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നും വൈദ്യുതി തൂണ്‍ , സ്‌കൂട്ടര്‍ എന്നിവ തകര്‍ത്തതിനു ശേഷമാണ് ടാങ്കര്‍ കടയുടെ മുന്‍ഭാഗവും തകര്‍ത്തത്. ഇവിടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മില്‍മാ ബൂത്തുണ്ടായിരുന്നു. ഇവിടെ എപ്പോഴും ആളുകള്‍ ഉണ്ടാവുമായിരുന്നുവെങ്കിലും അപകടസമയത്ത് വിജനമായിരുന്നു. അപകടത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി കണക്ഷന്‍ കെ.എസ്.ഇബി ജീവനക്കാരെത്തി വിച്ഛേദിച്ചു.

ഒന്നര മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം നിലച്ചു. പൊലീസും ഫയര്‍ഫോഴ്സും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഗതാഗതം പുന:സ്ഥപിച്ചു. പരേതനായ സൈനുല്‍ ആബിദിന്റെയും സൈനബയുടെയും മകനാണ് മരിച്ച ഹാരിസ്. സഹോദരങ്ങള്‍: ഷഫീഖ്, നിസാര്‍ , ഷെരീഫ : ഷബാന , ഷഹീന.ഹാരിസിന്റെ കബറടക്കം കണ്ണൂര്‍ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടങ്ങള്‍ക്കു ശേഷം നടത്തി.കണ്ണൂര്‍-തലശേരി ദേശീയപാതയില്‍ സ്ഥിരം അപകടം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് മേലെചൊവ്വയ്ക്കും താഴെചൊവ്വയ്ക്കുമിടെയിലുള്ള തെഴുക്കില്‍പീടിക.

മേലെചൊവ്വയില്‍ നിന്നും കുത്തനെ ഇറങ്ങിവരുന്ന ഭാരം കയറ്റിവരുന്ന വാഹനങ്ങള്‍ക്ക് ഇവിടെ നിന്നും നിയന്ത്രണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.റോഡിന്റെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ നിത്യസംഭവമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും ഇതുപരിഹരിക്കാനുള്ള ഒരു നടപടിയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ല. മാസങ്ങള്‍ക്കു മുന്‍പ് തെഴുക്കില്‍പീടികയിലെ റോഡരികിലെ സ്‌കൂള്‍ ലോറിയിടിച്ചു തകര്‍ന്നിരുന്നു. ഇതിനു ശേഷം ഒരു സ്‌കൂട്ടര്‍ യാത്രക്കാരനും ഇവിടെ അപകടത്തില്‍പ്പെട്ടു മരിച്ചു. നിരവധിയാളുകള്‍ക്കാണ് തെഴുക്കില്‍പീടികയില്‍ നിന്നും ജീവന്‍ നഷ്ടമായത്.

നേരത്തെ നിയമം ലംഘിച്ചു ഓടുകയും നിരന്തരം അപകടത്തില്‍പ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന ടാങ്കര്‍ ലോറികള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പും പൊലിസും പരിശോധന നടത്തി പിഴചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ഇതു നിലച്ചു. ഇപ്പോള്‍ അപകടം നടന്ന ലോറിയിലും ഒരു ഡ്രൈവര്‍മാത്രമാണുണ്ടായിരുന്നത്.ക്ലീനര്‍ ഇല്ലാത്ത ടാങ്കര്‍ ഫുള്‍ ലോഡുമായി അമിതവേഗതയിലാണ് സഞ്ചരിച്ചത്. തലനാരിഴയ്ക്കാണ് അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും പാചകവാതക ചോര്‍ച്ചയില്ലാഞ്ഞത്.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  harris accident death in kannur: driver arrested says police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X