കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാനയുടെ അടിയേറ്റ് വയോധികൻ മരിച്ചു: കണ്ണൂരിൽ നാലിടത്ത് വെള്ളിയാഴ്ച ഹർത്താൽ, 10 ലക്ഷം നഷ്ടപരിഹാരം

  • By Desk
Google Oneindia Malayalam News

കേളകം: കൊട്ടിയൂർ പന്യാമലയിൽ കാട്ടാന അക്രമത്തിൽ വയോധികനായ കർഷകൻ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച്. ഡിവൈഎഫ്ഐ ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മിറ്റിയുടെയും കർഷക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ പുനം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജോയൽ ജോബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇതേ സമയം മരണമടഞ്ഞ പന്നിയാം മലയിലെ മേൽപനാം തോട്ടത്തിൽ ആഗസ്തിയുടെ കുടുംബത്തിന് സർക്കാർ പത്ത് ലക്ഷം രുപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ വനം വകുപ്പ് ഡിഎഫ്ഒ ആഗസ്തിയുടെ മകൻ ബിനോയിക്ക് കൈമാറി. കാട്ടാനശല്യത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 10 ഉപാധ്യക്ഷര്‍, 6 ജ.സെക്രട്ടറിമാരില്‍ എംടി രമേശും; ബിജെപി ഭാരവാഹി പട്ടികശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 10 ഉപാധ്യക്ഷര്‍, 6 ജ.സെക്രട്ടറിമാരില്‍ എംടി രമേശും; ബിജെപി ഭാരവാഹി പട്ടിക

കൊട്ടിയൂരിൽ കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മലയോര മേഖലയിലെ നാല് ഗ്രാമ പഞ്ചായത്തുകളിൽ വെള്ളിയാഴ്ച്ച ഹർത്താൽ ആചരിക്കും. ജനവാസകേന്ദ്രങ്ങളിൽ തുടർച്ചയായി കാട്ടാനകളിറങ്ങി നാശം വിതയ്ക്കുന്നത് തടയാൻ കഴിയാത്ത വനം വകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നതെന്ന് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി പറഞ്ഞു.

suicide-1561

രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെ കൊട്ടിയൂർ, കേളകം, മുഴക്കുന്ന്, കണിച്ചാർ പഞ്ചായത്തുകളിലാണ് ഹർത്താൽ. കൊട്ടിയൂർ പന്നിയാം മലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി
പരുക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ പന്നിയാം മലയിലെ മേൽപനാം തോട്ടത്തിൽ ആഗസ്തി വെള്ളിയാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ആഗസ്തിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന ആഗസ്തിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് വയറിന് അടിയേറ്റിരുന്നു. നാട്ടുകാർ. മൂന്ന് മണിക്കൂറിനുള്ളിൽ ആഗസ്തിയെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു് എക്സ്റേ, സ്കാനിങ് തുടങ്ങി എല്ലാ പരിശോധനകളും പൂർത്തിയാക്കിയിരുന്നു. കാര്യമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് തിങ്കളാഴ്ച ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഉടൻതന്നെ ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കാമെന്നും ‍ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ആഗസ്തിയുടെ നില ഗുരുതരമാവുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തെങ്കിലും നില അതീവ ഗുരുതരമായി തുടരുകയും വ്യാഴാഴ്ച്ച പുലർച്ചെ മരണമടയുകയുമായിരുന്നു.

English summary
Hartal in three panchayats after man dies in elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X