കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കി: പ്രാഥമിക സമ്പർക്കം പുലർത്തിയത് 15 പേർ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി' ഇദ്ദേഹവുമായി 15 പേർ പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടുവെന്ന് വ്യക്തമായി. ഇതിൽ മൂന്ന് പേർ ആശുപത്രിയിലും 12 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ അമ്മ, ഭാര്യ, മകൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 12 പേരിൽ ഏഴു പേർ ദുബായിൽ സമ്പർക്കം പുലർത്തിയവരാണ് നാട്ടിലെത്തിയ കണ്ണൂർ സ്വദേശികളായ ഇവരും നിരീക്ഷണത്തിലാണ്.

കൊറോണ കാലത്ത് ജനത്തിന് കേന്ദ്രത്തിന്‍റെ ഇരുട്ടടി! പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 3 രൂപ കൂട്ടികൊറോണ കാലത്ത് ജനത്തിന് കേന്ദ്രത്തിന്‍റെ ഇരുട്ടടി! പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 3 രൂപ കൂട്ടി

ഇതിനിടെ ജില്ലയില്‍ കൊറോണ രോഗം സ്ഥീരികരിച്ച സാഹചര്യത്തില്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടല്‍ നടത്തി വരികയാണ്. കളക്ടർ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ളവരുടെ അടിയന്തര യോഗം കലക്ടേറ്റില്‍ വിളിച്ചു ചേര്‍ത്തിരുന്നു. നേരത്തെ ഡിഎംഒ യുടെ നേതൃത്ത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ നില തൃപ്തികരമാണെന്നും രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് സമർപ്പിച്ചു കഴിഞ്ഞുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

coran-093

നിലിവില്‍ ഇയാളെ നാട്ടില്‍ ചികിത്സിച്ച ഡോക്ടറെ വീട്ടില്‍ നിരീക്ഷിച്ചു വരികയാണ്. രോഗി വീണപ്പോള്‍ ഡോക്ടര്‍ എഴുന്നേല്‍പ്പിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഡോക്ടറുമായി പിന്നീട് സമ്പര്‍ക്കമുണ്ടായ രോഗികളെയും ഓട്ടോ ഡ്രൈവറേയും വീട്ടില്‍ നിരീക്ഷിക്കുന്നുമുണ്ട്. രോഗിയുടെ അമ്മാവന്‍ ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെട്ട് നിരവധി വീടുകളില്‍ കയറിയിറങ്ങിയിരുന്നു. വീടുകളില്‍ കയറിയിറങ്ങാന്‍ ഇയാള്‍ക്കൊപ്പം കൂടിയവരേയും പരിശോധിക്കേണ്ടതുണ്ട്.

കൊറോണ: സഹായിക്കണമെന്ന് മാലിദ്വീപിന്റെ അഭ്യര്‍ത്ഥന, മെഡിക്കല്‍ സംഘവുമായി പറന്നെത്തി ഇന്ത്യകൊറോണ: സഹായിക്കണമെന്ന് മാലിദ്വീപിന്റെ അഭ്യര്‍ത്ഥന, മെഡിക്കല്‍ സംഘവുമായി പറന്നെത്തി ഇന്ത്യ

Recommended Video

cmsvideo
3 things to do to prevent corona virus | Oneindia Malayalam

രോഗിയുടെ അമ്മയേയും ഭാര്യയേയും കുട്ടിയേയും നേരത്തെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ദുബൈയില്‍ നിന്നും ഇയാളെ കൊണ്ടുവന്ന ടാക്‌സി ഡ്രൈവറേയും നിരീക്ഷിച്ചു വരികയാണ്. രോഗിയുടെ കൂടുതല്‍ ബന്ധുക്കളെയും മെഡിക്കല്‍ സംഘം നിരീക്ഷാക്കാനാണ് തീരുമാനം. ഇതുവരെയായി ജില്ലയില്‍ 26 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവില്‍ 11 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 10 പേര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വൈകുന്നേരത്തോടു കൂടി ഇതിന്റെ ഫലങ്ങള്‍ പുറത്തു വരും. രോഗം സ്ഥിരീകരിച്ച പശ്ചാതലത്തില്‍ സ്വകാര്യ ആശുപത്രികളിലും ഐസലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും.

കൊറോണ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികളെ കണ്ടെത്തി!!കൊറോണ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികളെ കണ്ടെത്തി!!

English summary
Health departmend readies route map on Corona patient reches Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X