കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടുത്ത രണ്ടു ദിനം കണ്ണൂരിന് നിർണായകമായേക്കാം: ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ ഇതൊക്കെയാണ് ...

  • By Desk
Google Oneindia Malayalam News

കണ്ണൂർ: അടുത്ത രണ്ട് ദിനങ്ങളിൽ കണ്ണൂർ ജില്ലയെ സംബന്ധിച്ച് അതിവനിർണ്ണായകമാണ്. വരാനിരിക്കുന്നത് അഞ്ഞൂറ് പേരുടെ പരിശോധനാ ഫലങ്ങളാണ്. ഇതിൽ നേരത്തെതിനെക്കാളും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്ഥിതി കൂടുതൽ വഷളാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂർ മാറിയിരിക്കുകയാണ്.

ജപ്പാനിൽ ഭൂചലന- സുനാമി മുന്നറിയിപ്പ്: ഇരച്ചെത്തുക 30 മീറ്റർ വരെ വലിപ്പമുള്ള കൂറ്റൻ തിരകൾ!! ജപ്പാനിൽ ഭൂചലന- സുനാമി മുന്നറിയിപ്പ്: ഇരച്ചെത്തുക 30 മീറ്റർ വരെ വലിപ്പമുള്ള കൂറ്റൻ തിരകൾ!!


ജില്ലയില്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ വരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും വിദേശത്തു നിന്നുവന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കൊവിഡ് പോസറ്റീവായത്. ബാക്കിയുള്ള 214 പേരുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം എത്തും. ഇതോടെ കണ്ണൂരിലുള്ള ആശങ്ക അകലുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

kannur-15875

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂരില്‍ അനാശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മെയ് മൂന്ന് വരെ ജില്ലയില്‍ പോലീസിന്റെ ട്രിപ്പിള്‍ ലോക്ക്ഡൌൺ സുരക്ഷയായിരിക്കും. ഗ്രാമങ്ങളെല്ലാ ഇതിനോടകം അടച്ചുകഴിഞ്ഞു. ഹോട്ട്സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും. മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കൂ. ജില്ലയെ മൂന്ന് സബ് ഡിവിഷനുകളാക്കി എസ്പിമാരെ ചുമതല ഏല്‍പ്പിച്ചു. ഐജി അശോക് യാദവിനാണ് മേല്‍നോട്ട ചുമതല. കഴിഞ്ഞ ദിവസം വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 373 പേരെ അറസ്റ്റ് ചെയ്തു. ജില്ലയില്‍ 53 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങിയ 266 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.


ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ രോഗവ്യാപനം തടയാന്‍ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കി തുടങ്ങി. കൊവിഡ് ബാധിച്ച പ്രദേശങ്ങളായ ഹോട്ട്‌സ്പോട്ടുകള്‍ പൂര്‍ണ്ണമായി സീല്‍ ചെയ്തു. ജില്ലയിലെ വലുത്തും ചെറുതുമായ പാലങ്ങൾ മുഴുവൻ പോലീസ് അടച്ചു. കണ്ണൂരില്‍ പോലീസ് അനുവദിക്കുന്ന മരുന്നു കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനവും ഏര്‍പ്പെടുത്തി. കണ്ണൂർ -കാസർക്കോട് ദേശീയപാതയിലെ തളിപ്പറമ്പ് കുപ്പം പാലം, വളപട്ടണം പാലം, കണ്ണാടിപ്പറമ്പിലെ പുല്ലൂപ്പിപ്പിക്കടവ്, വാരംകടവ്, മുണ്ടേരിക്കടവ് എന്നീ പാലങ്ങള്‍ മയ്യില്‍ എസ്ഐയുടെ നേതൃത്വത്തില്‍ അടച്ചു. എല്ലാ ഭാഗങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മയ്യില്‍ പോലീസ് അറിയിച്ചു.

Recommended Video

cmsvideo
Tripple lockdown in kannur district,kerala | Oneindia Malayalam


തളിപ്പറമ്പിൽ കോവിഡ് പ്രതിരോധ നടപടികൾ പോലീസ് കർശനമാക്കി. ദേശീയപാതയിൽ നിന്നുള്ള ഭൂരിഭാഗം ലിങ്ക് റോഡുകളും പോലീസ് സീൽ ചെയ്തിട്ടുണ്ട്. പട്ടുവത്തുനിന്നും എളുപ്പത്തിൽ തളിപ്പറമ്പിലെത്താൻ സഹായിക്കുന്ന കോട്ടക്കീൽ പാലം ഉൾപ്പെടെ പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിട്ടുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ സർസയ്യിദ് കേളേജ് ജംഗ്ഷൻ, മന്ന, മദ്രസ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ ബൈക്കിൽ ചുറ്റിക്കറങ്ങുന്നവരെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നുണ്ട്. 14 ദിവസം കഴിഞ്ഞ് മാത്രമേ ഇവരെ പുറത്തുവിടുകയുള്ളൂ. തളിപ്പറമ്പ് മാർക്കറ്റ് റോഡ്, ദേശീയപാത എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. മാർക്കറ്റിലേക്കുള്ള പ്രവേശനം പോലീസ് പൂർണമായി തന്നെ നിയന്ത്രിച്ചിരിക്കയാണ്‌

English summary
Health department about Coronavirus pandemic fight against Virus threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X