തളിപ്പറമ്പിലുംആരോഗ്യവകുപ്പ് റെയ്ഡ് നടത്തി,പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
തളിപ്പറമ്പ്: കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന വ്യാപക പരിശോധനയുടെ ഭാഗമായി തളിപ്പറമ്പില്‍ നിന്നും നഗരസഭാആരോഗ്യ വിഭാഗം പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി.
തളിപ്പറമ്പ് ടൗണ്‍, മന്ന, കുപ്പം ഭാഗങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കോഴിയിറച്ചിയും നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടി. തളിപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ 18ഓളം ഹോട്ടലുകളിലും തട്ടുകടകളിലും നടത്തിയ റെയ്ഡില്‍ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച പഴകിയ 15 കിലോ കോഴിയിറച്ചി പിടിച്ചെടുത്തത്.

കൂടാതെ അനുഷ ടീ സ്റ്റാള്‍, കുപ്പത്തെ ഒരു തട്ടുകട എന്നിവിടങ്ങളില്‍ നിന്നും 2 കിലോ നിരോധിച്ച പ്ലാസ്റ്റിക് പിടികൂടി. റെയ്ഡില്‍ ജെ എച്ച് ഐമാരായ ബിജോ പി ജോസഫ്, അര്‍ച്ചന മൂര്‍ക്കോത്ത്, ദീപവല്ലി എം ജി, റെയ്ഹ എം വി എന്നിവര്‍ പങ്കെടുത്തു ഇതിനിടെ
കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ തങ്ങളുടെ സ്ഥാപനത്തിനെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എം.ആര്‍.എ മാനേജ്‌മെന്റ് ഇന്ന് രംഗത്തെത്തി.
ബുധനാഴ്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ചെട്ടിപ്പീടികയിലെ എം.ആര്‍.എ ബേക്കറി നിര്‍മ്മാണ യൂണിറ്റില്‍ നിന്നും ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കള്‍ എടുത്തു കൊണ്ട് പോകുകയും തുടര്‍ന്ന് മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കളോടൊപ്പം ഇവ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് എം.ആര്‍.എമാനേജ്‌മെന്റ് മേയര്‍ക്ക് പരാതി നല്‍കിയത്. എഫ്.എസ്.എസ്.എ ഐ യുടെ
ഫൈവ് സ്റ്റാര്‍ പദവി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ ഏക ബേക്കറി നിര്‍മ്മാണ യൂണിറ്റാണ് ചെട്ടിപ്പീടികയിലേതെന്നും . പരിശോധനയില്‍ ഇവിടെ നിന്നും എടുത്തുകൊണ്ടുപോയ വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സത്യാവസ്ഥ ഉപഭോക്താക്കളെ ബോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മേയര്‍ക്ക് നല്‍കിയ കത്തില്‍ എം.ആര്‍.എ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം 58 ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന ഹോട്ടല്‍, ബേക്കറി , കൂള്‍ ബാര്‍ എന്നിവടങ്ങളിലാണ് കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തിയത്. പുഴാതി , പള്ളിക്കുന്ന് സോണലുകള്‍, തയ്യില്‍, മരക്കാര്‍ കണ്ടി, കണ്ണൂര്‍ ടൗണ്‍ എന്നിവടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയത്.കണ്ണൂര്‍കോര്‍പറേഷന്‍ പരിധിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കളുടെ വില്‍പന യാതൊരു കാരണവശാലും അനുവദിക്കുന്നില്ലെന്നും ഇനിയുള്ള ദിവസങ്ങളിലും റെയ്ഡു തുടരുമെന്നും മേയര്‍ ടി.ഒമോഹനന്‍ പ്രതികരിച്ചു.












Click it and Unblock the Notifications