കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ വാക്സിൻ വിതരണത്തിന് നേതൃത്വം നൽകി ആരോഗ്യമന്ത്രി : കുത്തിവയ്പ്പെടുത്തത് നൂറു പേർ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന് നേതൃത്വം നൽകിയത് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യ കുത്തിവയ്പ്പ് നടത്തിയത്. ഇത് ആരോഗ്യ പ്രവർത്തകരിൽ ആവേശവും ആത്മവിശ്വാസവും പകർത്തു. കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പു നടത്തിയാലും ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കൊവിഷീല്‍ഡ്. അതിനാല്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മന്ത്രി നിർവഹിച്ചു.

അരുവിക്കര 'ഹില്ലി അക്വാ’ കുപ്പിവെള്ള പ്ലാന്റ് നാടിന് സമർപ്പിച്ചു, ഉത്പാദനം കൂട്ടുമെന്ന് മുഖ്യമന്ത്രിഅരുവിക്കര 'ഹില്ലി അക്വാ’ കുപ്പിവെള്ള പ്ലാന്റ് നാടിന് സമർപ്പിച്ചു, ഉത്പാദനം കൂട്ടുമെന്ന് മുഖ്യമന്ത്രി

വരും ദിവസങ്ങളില്‍ കേരളത്തിന് കൂടൂതല്‍ വാക്‌സിനുകള്‍ കിട്ടണം. കൂടുതല്‍ വാക്‌സിന്‍ കിട്ടിയാല്‍ കൊടുക്കാന്‍ കേരളം തയ്യാറാണ്. അത് നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. കൂടുതല്‍ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും. അതേസമയം, വാക്‌സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

vaccinationkannur-1

കോവിഡ് വാക്സിൻ എടുത്തുകൊണ്ട് തന്നെ ഇതിനെതിരെയുള്ള പ്രചാരണങ്ങൾക്കെതിരെ പോരാടണമെന്നു മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടറും നോഡല്‍ ഓഫിസറുമായ സതീഷ് ബാലസുബ്രഹമണ്യൻ പറഞ്ഞു. ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സുരക്ഷിതമായ വാക്സിൻ ആണെന്നും ആരും പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ നിന്നും ആരോഗ്യ മേഖലയിലെ തെരഞ്ഞെടുത്ത 100 പേര്‍ക്കാണ് ആദ്യ ദിനത്തിൽ വാക്സിന്‍ കുത്തിവച്ചത്.. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടറും നോഡല്‍ ഓഫിസറുമായ സതീഷ് ബാലസുബ്രഹമണ്യനാണ് ആദ്യ വാക്‌സിന്‍ കുത്തിവെച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ദന്തല്‍ ഹൈജീനിസ്റ്റ് അജയ കുമാര്‍ കരിവെള്ളൂര്‍, ഹെഡ് നഴ്സ് മേരിക്കുട്ടി, ബിന്ദു ജോസഫ് തുടങ്ങിയവര്‍ക്കും വാക്സിന്‍ നല്‍കി. വൈകുന്നേരം അഞ്ചു മണിയോടെ നുറു പേർക്ക് കുത്തിവയ്പ്പെടുത്തു. വരും ദിനങ്ങളിലും മുൻഗണനാ പ്രകാരം കൊ വിഡ് പ്രതിരോധ കുത്തിവയ്പ്പു നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്ക് അറിയിച്ചു.ചടങ്ങിൽ ജില്ലാ കലക്ടർ ടി.വി.സുഭാഷും പങ്കെടുത്തു.

English summary
Health minister co ordinates vaccination drive in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X