• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ക്വാറന്റീൻ ലംഘിച്ചെന്ന് വ്യാജപ്രചാരണം: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികയാണ് ഇവർ ഒരുമിച്ച് കഴിച്ചത്.

ക്വാറന്റൈൻ പൂർത്തിയാക്കി മടങ്ങിയ ഗർഭിണിക്ക് കൊവിഡ്: നാല് നഗരസഭാ ജീവനക്കാർ നിരീക്ഷണത്തിൽ

അതേ സമയം ഇവരുടേതെന്ന പേരിൽ വാട്സ്ആപ്പ് വഴി ആത്മഹത്യാക്കുറിപ്പും സംഭവത്തോടെ പ്രചരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നതായാണ് മാധ്യമറിപ്പോർട്ടുകൾ.

അശ്രദ്ധമായി ജോലി ചെയ്തെന്ന്

അശ്രദ്ധമായി ജോലി ചെയ്തെന്ന്

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായം താൻ ജോലി ചെയ്തെന്ന് ചിലർ കുപ്രചരണം നടത്തുന്നുണ്ട്. അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അവധി പോലും എടുക്കാതെ രോഗികളെ പരിചരിക്കുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

 പരാതികളില്ല

പരാതികളില്ല

തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ വളരെ കഷ്ടമാണെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സ് കുറിപ്പിൽ പറയുന്നുണ്ട്. അതേ സമയം താൻ വീടുകളിലെത്തി രോഗികളെ പരിചരിക്കാറുണ്ടെങ്കിലും ഇവിടങ്ങളിൽ നിന്നൊന്നും ഇതുവരെയും പരാതികൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലഭിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. നിരീക്ഷണത്തിൽ കഴിയേണ്ട ഇവർ ആശുപത്രിയിലെത്തി ജോലി ചെയ്യുകയാണെന്ന ആരോപണം ഉയർന്നതോടെ ഹെൽത്ത് സെന്ററിലെത്തുന്നവരെയും ഇത് ആശങ്കയിലാക്കുകയായിരുന്നു.

അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതം

ന്യൂമാഹിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയെ നിരീക്ഷണത്തിലാക്കിയില്ല എന്നത് സംബന്ധിച്ച നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം. യുഡിഎഫും ബിജെപിയുമാണ് ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചില്ലെന്ന് കാണിച്ച് ആരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ധർണ നടത്തിയത്.

 കോൺഗ്രസും ബിജെപിയും

കോൺഗ്രസും ബിജെപിയും

ബെംഗളുരുവിൽ നിന്ന് മെയ് 20ന് തിരിച്ചെത്തിയ സഹോദരിയുമായി ആരോഗ്യ പ്രവർത്തക സമ്പർക്കത്തിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോൺഗ്രസും ബിജെപിയും സമരം നടത്തിയത് ഇക്കാര്യം ആരോപിച്ചാണ്. ആരോഗ്യപ്രവർത്തകയെ നിരീക്ഷണത്തിലാക്കുന്നതിന് പുറമേ അവരെയും ബെംഗളൂരുവിൽ നിന്ന് മടങ്ങിയെത്തിയ സഹോദരിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഇരു പാർട്ടികളും ഉന്നയിച്ചത്.

 തെറ്റില്ലെന്ന്

തെറ്റില്ലെന്ന്

സഹോദരിയുമായി സമ്പർക്കം പുലർത്തിയ ആരോഗ്യ പ്രവർത്തകയെ ക്വാറന്റൈനിലാക്കാൻ നടപടി സ്വീകരിക്കാത്ത മെഡിക്കൽ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകയുടെ ഭാഗത്ത് തെറ്റില്ലെന്ന് തെളിഞ്ഞതായി പഞ്ചായത്ത് അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്.

അമ്മയ്ക്കൊപ്പം താമസിച്ചത്

അമ്മയ്ക്കൊപ്പം താമസിച്ചത്

ബെംഗളൂരുവിൽ നിന്ന് മെയ് 20ന് മടങ്ങിയെത്തിയ ഇളയ സഹോദരിയെ അമ്മയാണ് വാഹനത്തിൽ മുത്തങ്ങള ചെക്ക് പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. നാട്ടിലെത്തിയ സഹോദരിയെ മറ്റൊരു വീട്ടിലായിരുന്നു നിരീക്ഷണത്തിലാക്കിയത്. എന്നാൽ സഹോദരിക്കൊപ്പം യാത്ര ചെയ്ത അമ്മ ആരോഗ്യപ്രവർത്തകയ്ക്ക് ഒപ്പം താസമിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ പിന്നീട് അമ്മയും മാറിത്താമസിക്കുകയായിരുന്നു. അമ്മയുമായി സമ്പർക്കത്തിലേർപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടത്. ക്വാറന്റൈനിൽ പോകാൻ ഇവർ തയ്യാറായില്ലെന്നാണ് ആരോപണം.

അച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചു

48 മണിക്കൂറിനിടെ കേരളത്തെ ഞെട്ടിച്ച നാല് കൊലപാതകങ്ങൾ: വില്ലനായത് മദ്യം, മരിച്ചവരിൽ അമ്മയും അച്ഛനും

English summary
Kannur: Health worker hospitalised after suicide attempt over fake campaingn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more