കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ ബാധിച്ച് മരിച്ച 12കാരനെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലം നെഗറ്റീവ്

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠാപുരം: നിപ വൈറസ് രോഗബാധയെ തുടർന്ന് മരണമടഞ്ഞ കോഴിക്കോട്ടെ കുട്ടിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഉദയഗിരി സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.കോഴിക്കോട് സ്വകാര്യാശുപ്രതിയിൽ ജീവനക്കാരിയാണിവർ.

അവസാന വർഷ ഡിഗ്രി ക്ലാസുകൾ ഒക്ടോബർ നാല് മുതൽ; ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ അവസാന വർഷ ഡിഗ്രി ക്ലാസുകൾ ഒക്ടോബർ നാല് മുതൽ; ക്ലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ

കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച് മെഡിക്കൽ സംഘത്തിൽ ഇവരുമുണ്ടായിരുന്നു. അതിന് ശേഷം ഉദയഗിരിയിലെ വീട്ടിൽ
തിരിച്ചെത്തിയ ഇവർക്ക് കഴിഞ്ഞ ദിവസം പനി ബാധിച്ചിരുന്നു. ഇതോടെ നിപ സംശയത്തെ തുടർന്ന് കോഴിക്കോട് മെഡി. കോളേജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ച് ഇന്നലെയാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയാണ് നെഗറ്റീവാണെന്ന റിസൾട്ട് വന്നത്.

nipah-16312627

ഇതിനിടെ നിപ വൈറസ് ബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർണാടകത്തിലെ അതിർത്തിജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. കേരളത്തിൽനിന്നെത്തുന്നവർക്ക് നിപ ബാധയുടെ ലക്ഷണങ്ങളുണ്ടോയെന്ന് മൈസൂരു, ചാമരാജനഗർ ജില്ലകളിലെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉടൻ പരിശോധന തുടങ്ങുമെന്നാണ് ചെക്ക്‌പോസ്റ്റുകളിൽനിന്നുള്ള വിവരം.

റെഡ് സാരിയില്‍ കിടിലം ലുക്കില്‍ നടി ആന്‍ അഗസ്റ്റിന്‍; വിഷമത്തിലാണോ എന്ന് ആരാധകര്‍

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈസൂരു, കുടക് ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ ഇരുജില്ലകളിലും നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളവുമായി അതിർത്തിപങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫീസർ ആർ. വെങ്കിടേഷ് പറഞ്ഞു. നിപ വൈറസിനെതിരായ പ്രതിരോധനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മടിക്കേരിയിലെ രണ്ട് ആശുപത്രികളിൽ ഏഴു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
നിപ്പ വന്നത് കാട്ടുപന്നി വഴി ? സാമ്പിൾ എടുക്കുന്നു..എങ്ങനെയും പിടിക്കണം

കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ പ്രദേശങ്ങളിൽ ഇതുവരെ നിപ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതിനാൽ ആശങ്കപ്പെടേണ്ടെന്നും മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ട താലൂക്ക് ആരോഗ്യ ഓഫീസർ രവികുമാർ പറഞ്ഞു. പ്രതിരോധനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയുടെ 70 നേക്കാള്‍ തിളക്കം മഞ്ജുവിന്റെ 43 ന്! ഇതൊരു അപൂര്‍വ്വ തിരിച്ചുവരവിന്റെ കഥ, കരളുറപ്പിന്റേയുംമമ്മൂട്ടിയുടെ 70 നേക്കാള്‍ തിളക്കം മഞ്ജുവിന്റെ 43 ന്! ഇതൊരു അപൂര്‍വ്വ തിരിച്ചുവരവിന്റെ കഥ, കരളുറപ്പിന്റേയും

English summary
Health worker who treats 12th boy dies of Nipah virus tests negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X