കനത്ത ചൂടും ശക്തമായ മഴയും, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആഴ്ച ചുട്ടപൊള്ളുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളും മധ്യ, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ചൂട് ഉയരും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരുന്ന 5 ദിവസം നേരിയ തോതില്‍ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

ഇത് കൂടാതെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത ഉളളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. മാര്‍ച്ച് 31നും ഏപ്രില്‍ 1നും ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് പ്രവചനം.
28 മുതല്‍ 30 വരെയുളള തിയ്യതികളില്‍ രാജസ്ഥാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൂടുകാറ്റോ ശക്തമായ ചൂടുകാറ്റോ ഉണ്ടാകാനുളള സാധ്യതയുണ്ട്. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയ്യതികളില്‍ രാജസ്ഥാനില്‍ ഒറ്റപ്പെട്ട ഇടങ്ങളിലും ചൂടുകാറ്റിന് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നു. രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട ചൂടുകാറ്റിന്റെ സാന്നിധ്യം കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
28, 29 തിയ്യതികളില്‍ ജമ്മുവിലും ഹിമാചല്‍ പ്രദേശിലും 29, 30 തിയ്യതികളില്‍ ഹരിയാനയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും സൗരാഷ്ട്ര, കപച്ച്, കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങലില്‍ മാര്‍ച്ച് 28നും ഏപ്രില്‍ ഒന്നിനും വിദര്‍ഭ, വടക്ക് മഹാരാഷ്ട്ര, മറാത്തവാഡ എന്നിവിടങ്ങളില്‍ മാര്‍ച്ച് 29, 31നും, ദക്ഷിണ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 30, 31നും ചൂടുകാറ്റുണ്ടായേക്കും.












Click it and Unblock the Notifications