Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ടവര്‍ നിര്‍മാണത്തിന്റെ പേരില്‍ തര്‍ക്കം: വീട്ടുമതില്‍ തകര്‍ത്തതായി പരാതി

കണ്ണൂര്‍: മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രദേശവാസികളും വീട്ടുടമയും തമ്മില്‍ നടത്തിയ തര്‍ക്കവും വാക്പോരും സംഘര്‍ഷത്തിലെത്തി. പാനൂരിലെ പെരിങ്ങളം ഗ്രാമത്തിലാണ് മൊബൈല്‍ ടവര്‍ നിര്‍മ്മാണ തര്‍ക്കത്തിന്റെ പേരില്‍ വീട്ടുമതില്‍ തകര്‍ത്തതായി പരാതിയില്‍ പൊലിസ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തു.

പെരിങ്ങളം കാരപ്പൊയില്‍ മണികണ്ഠന്‍ കോവിലിനു സമീപം കൊയാളപ്പില്‍ ഗംഗാധരന്റെ വീട്ടുമതിലാണ് തിരുവോണ ദിവസം ചൊവ്വാഴ്ച രാത്രി തകര്‍ക്കപ്പെട്ടത്. ഗംഗാധരന്‍ എയര്‍ടെല്‍ ടവര്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് പത്തോളം വരുന്ന ആക്രമിസംഘം മതില്‍ തകര്‍ത്തത്.

tower-issue-wall-destroyed

ടവര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ അക്രമിസംഘം ഗംഗാധരനെയും ഭാര്യയെയും മകളെയും കുറേ ദിവസങ്ങളായി ഉപദ്രവിച്ചു വരികയായിരുന്നു. ടവര്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയതില്‍ പ്രതിഷേധിച്ച് തയ്യുള്ളതില്‍ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം അക്രമികള്‍ ഗംഗാധരനെ ഭീഷണിപ്പെടുത്തിയിരുന്നു.ഗംഗാധരനെയും ഭാര്യയെയും മകളെയും കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ ചീത്ത പറയുകയും വീട്ടില്‍ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടുകൂടി കാരപ്പൊയില്‍ കുനിയില്‍ ഷിബിന്‍ ലാല്‍ , തയ്യുള്ള പറമ്പത്ത് ആഷിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം അക്രമിസംഘം വീട്ടിലെത്തുകയും ഗംഗാധരനെയും കുടുംബത്തെയും ചീത്തവിളിക്കുകയും മതില്‍ തകര്‍ക്കുകയുമാണുണ്ടായത്.മൂന്നു വരി കല്ലുകള്‍ പാടെ തകര്‍ത്തിട്ടുണ്ട്.എയര്‍ടെല്‍ താല്‍ക്കാലികമായി എടുത്ത വൈദ്യുതി കണക്ഷന്റെ മെയിന്‍ സ്വിച്ച്, വയറുകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.

ഗംഗാധരന്‍ ചൊക്ലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.വ്യക്തിപരമായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു മുന്‍പോട്ടു പോകുമെന്നാണ് വീട്ടുടമപറയുന്നത്. അതിനു നിയമപരമായ പരിരക്ഷ നല്‍കുന്നതിന് പൊലിസ് തയ്യാറാകണമെന്നും നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നുമാണ് ഗംഗാധരന്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+