കണ്ണൂര്‍ നഗരത്തില്‍ വന്‍ ലഹരിവേട്ട, തൃശൂര്‍ സ്വദേശിനിയും കൂട്ടാളിയും എക്സൈസ് പിടിയിലായി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ലഹരി വേട്ട. കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാരക ലഹ്രിമരുന്ന് വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയിലായി. ഇവരില്‍നിന്നും വില്‍പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ തലപ്പളളി മുണ്ടത്തിക്കോട് സ്വദേശിനി മരിയാറാണി(21) വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിന്റോ ഷിജു(23) എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനുകൊയില്യത്തും സംഘവും പിടികൂടിയത്. കണ്ണൂര്‍ കക്കാട് റേഡില്‍ തെക്കിബസാര്‍ മെട്ടമ്മലില്‍ വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പിടിയിലായത്.

പ്രതികളില്‍ നിന്നും 23.779 ഗ്രാം മാരകലഹരിമരുന്നായ മെത്താഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് മൊത്താഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്നമൊത്ത വിതരണക്കാരില്‍ പ്രധാനികളാണ് അറസ്റ്റിലായ ഷിന്റോ ഷിബുവും മരിയ റാണിയും. ചെറുകിട വില്‍പനക്കാര്‍ക്ക് ആവശ്യാനുസരണം ബെംഗളൂരുവില്‍ നിന്നും മൊത്തമായും ചില്ലറയായും ഇവര്‍ ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുക്കാറുണ്ടെന്ന് എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.
പരിശോധനയില്‍ കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സി. എച്ച് റിഷാദ്, എന്‍.രജിത്ത്കുമാര്‍, എം.സജിത്ത്, കെ.പി റോഷി, ഗണേഷ്ബാബു, ടി അനീഷ്, പി നിഖില്‍, വനിതാസിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.വി ദിവ്യ, കെ.വി ഷൈമ, പി.ഷമീന എന്നിവരും പങ്കെുത്തു.രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെക്കാലമായി ഇവര്‍ കണ്ണൂരിലെത്തുന്നത് എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.
പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു കൃത്യമായ വിവരം ലഭിച്ചതുപ്രകാരമാണ് അറസ്റ്റു ചെയ്തത്. ബെംഗളൂരില്‍ വിദ്യാര്‍ത്ഥികളായ ഇരുവരും ആര്‍ഭാട ജീവിതത്തിനായി മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നുവെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. വടക്കെ മലബാര്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വില്‍പന നടത്തിയത്.കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഇടപാടുകാര്‍. ബംഗ്ളൂരില്‍ നിന്നും മൊത്തമായി മയക്കുമരുന്ന് എത്തിച്ചു ചില്ലറ വില്‍പനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്.
ഇതിനായി ചില രഹസ്യ കോഡുകള്‍ ഉപയോഗിച്ചിരുന്നതായി എക്സൈസ് പറഞ്ഞു. പിടിയിലായവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ഇടപാടുകാരുടെ ഫോണ്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍ പേവഴിയാണ് ഇവര്‍ പണം സ്വീകരിച്ചിരുന്നത്. ഇതിനു ശേഷം ആവശ്യക്കാര്‍ക്ക രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ചുകൊടുക്കാറാണ് പതിവ്. ഇതിനായി കണ്ണൂരിലെത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.












Click it and Unblock the Notifications