Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; കണ്ണൂര്‍ പയ്യാവൂരില്‍ ഉരുള്‍പൊട്ടി

കണ്ണൂര്‍: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു. കണ്ണൂര്‍ പയ്യാവൂരിലെ ആഡാംപാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. മഴശക്തമായതിനെ തുടര്‍ന്ന് ചന്ദമക്കാംപാറ പുഴയിലൂടെ മലവെള്ളപാച്ചിലുമുണ്ടായി. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്തു.

വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. പുഴയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

1

പാലക്കാട് ജില്ലയിലും മഴ ശക്തമായി തന്നെ തുടരുകയാണ്. പാലക്കാട് സൈലന്റ് വാലി വനമേഖലയില്‍ കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡില്‍ ഏഴാം വളവില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഒരു സ്‌കൂട്ടര്‍ ഒലിച്ചുപോയി. സ്‌കൂട്ടര്‍ യാത്രക്കാരന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മണ്ണാര്‍കാട് തെങ്കര സ്വദേശി ചന്ദ്രന്റെ സ്‌കൂട്ടിയാണ് കനത്ത മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ചന്ദ്രനെ രക്ഷിച്ച് ആനമൂളി ചെക്ക് പോസ്റ്റിലെത്തിച്ചത്. അട്ടപ്പാടി കള്ളമലയില്‍ ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഇടിഞ്ഞു വീണു ഒരാള്‍ക്ക് പരിക്കേറ്റു.

2

പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു. മീന്‍ വല്ലം പ്രദേശത്തെ വനത്തിനുള്ളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് തുപ്പനാട് പുഴ കരവിഞ്ഞൊഴുകുന്നു. പാലക്കാട് ജില്ലയില്‍ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 10 ക്യാമ്പുകളിലായി 214 കുടുംബങ്ങളിലെ 584 പേരാണ് കഴിയുന്നതെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലപ്പുറത്തും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്.

3

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഒലിപ്പുഴയിലും ശക്തമായ മലവെള്ളപാച്ചില്‍ ഉണ്ടായി. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞു. പുഴയുടെ സമീപത്തു താമസിക്കുന്നവരെ നേരത്തെ തന്നെ അപകട ഭീഷണിയെ തുടര്‍ന്ന് മാറ്റിയിരുന്നതിനാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. സംസ്ഥാനത്ത് ഇന്ന് മുതല്‍ 28 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
    മുല്ലപ്പെരിയാർ പൊളിക്കുക ,ഇത് മലയാളികൾക്ക് വേണ്ടിയുള്ള പൃഥ്വിയുടെ നിലപാട്..
    4

    ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്നും അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.
    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് മന്നറിയിപ്പ് നല്‍കിയിരുന്നു. എ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിര്‍ദ്ദേശിച്ചു. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണമെന്നാണ് കണ്ടെത്തല്‍. വരുന്ന ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+