കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കൻ കേരളത്തിൽ മഴ കനക്കും: വീണ്ടും അതിവർഷത്തിന് സാധ്യതയെന്ന് കാലവർഷ നിരീക്ഷണ കേന്ദ്രം

Google Oneindia Malayalam News

തലശേരി: ഇക്കുറിയും വടക്കൻ കേരളത്തിൽ അതിവർഷമുണ്ടാകുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.ജൂൺ ഒന്നു മുതൽ പത്തുവരെ മഴയുണ്ടായില്ലെങ്കിലും അതിനുശേഷം അതിശക്തമായ മഴയാണ് വടക്കൻ കേരളത്തിൽ പെയ്തു കൊണ്ടിരിക്കുന്നത്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ കനത്ത മഴ പ്രളയ സാധ്യതയുണ്ടാക്കുമെന്ന വ്യക്തമായ സൂചനയാണ് കണ്ണുരിലെ കാലവസ്ഥ നിരീക്ഷകർ നൽകുന്നത്.

ains-09-150753461


മഹാരാഷ്‌ട്ര തീരം മുതല്‍ ലക്ഷദ്വീപ് വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതാണ് മഴ ഉഗ്രരൂപത്തിലെത്താൻ കാരണം.മുംബൈ, കൊങ്കണ്‍,ഗോവ, തീരദേശ കര്‍ണാടക, വടക്കന്‍ കേരളംഎന്നിവിടങ്ങളിലൂടെയാണ് ഇതിന്‍റെ സഞ്ചാരപഥം. ഇതാണ് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണമെന്നാണ് കാലവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തലിന് അടിസ്ഥാനം. കാലവര്‍ഷക്കാറ്റ് ശക്തിപ്പെട്ടതും ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനവും കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇടവേളകള്‍ കുറഞ്ഞുള്ള ശക്തമായ മഴയ്ക്ക് ഇടയാക്കും. വയനാട് ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ഇതേ കാലാവസ്ഥയാകും അനുഭവപ്പെടുക.

കഴിഞ്ഞ ദിവസങ്ങളിലെ അവലോകന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൂടുതല്‍ മഴ കിട്ടിയിരിക്കുന്നത് വടക്കന്‍ കേരളത്തിലാണ്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ഒന്നു മുതല്‍ ആറുസെന്‍റിമീറ്റര്‍ വരെ മാത്രം മഴ ലഭിച്ചപ്പോള്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ മാത്രം ലഭിച്ചത് 7.5നും 10.4 നുമിടയിലാണ്. കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ 9.2 ഉം പിലിക്കോട് 10.4 ഉം കണ്ണൂര്‍ പയ്യന്നൂരില്‍ 9.1 ഉം തളിപ്പറമ്പില്‍ 7.5 ഉം മട്ടന്നൂരില്‍ 9.3 ഉം സെ.മി മഴയാണ് ലഭിച്ചത്.

വരുന്നദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്ത മഴയക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. ഇതിന്‍റെ ഭാഗമായി വരുന്ന രണ്ടു ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിലെ താമസക്കാര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും കണ്ടെത്തിയ അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്നിവടങ്ങളിൽ താമസിക്കുന്നവര്‍, ഇത്തരം പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങള്‍,

സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ അപകട സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്ക തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദേശിച്ച തരത്തിലുള്ള തയാറെടുപ്പുകളും പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവര്‍ അതിനോട് സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യ ബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കണം.സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയ അപകടാവസ്ഥകളില്‍ കണ്ടാല്‍ അധികൃതരെ വിവരമറിയിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടില്ല.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം.കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്നും കണ്ണുർ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

English summary
Heavy rains expected in Northern Kerala:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X