തലശേരി നഗരത്തില്‍ വ്യാപക കവര്‍ച്ച; മൂന്ന് കടകളുടെ പൂട്ടുപൊളിച്ചു പണം കവര്‍ന്നു
കണ്ണൂര്‍: തലശേരി നഗരത്തില്‍ വീണ്ടും വ്യാപക കവര്‍ച്ച. തലശേരി മെയിന്‍ റോഡിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ഫുഡ് ഗ്രെയ്ന്‍ മര്‍ച്ചന്റസ് അസോസിയേഷന് തലശേരി യൂനിറ്റ് പ്രസിഡന്റ് എകെ.സക്കറിയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ- ട്രേഡിംഗ് കമ്പനിയുടെ മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപയും തൊട്ടടുത്ത യോഗ്വേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള. ഹരിദാസ് റാവു ആന്റ് കമ്പിനിയില്‍ നിന്ന് 3,500 ഓളം രൂപയും മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ സാജിദിന്റെ ഉടമസ്ഥതയിലുള്ള ജൗറ ട്രേഡിംഗ് കമ്പിനിയില്‍ നിന്ന് ചില്ലറയുള്പ്പെടെയുള്ള പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഞായറാഴ്ച്ച രാവിലെ കടയുടെ ഷട്ടര്‍ ഉയര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയുടമകളെ വിവരം അറിയിച്ചത്. ഇവര്‍ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത് കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. തലശേരി പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണെന്ന് പൊലിസ് അറിയിച്ചു.കവര്‍ച്ച സംബന്ധിച്ച് ഫുഡ് ഗ്രെയിന്‍ മര്‍ച്ചന്റ്സ് അസോസിയേഷന് തലശേരി യുനിറ്റ് പോലിസില്‍ പരാതി നല്കി
കഴിഞ്ഞ ദിവസം എം.എം റോഡിലെ മല്ലേഴ്സ് സ്റ്റോറി ല്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ച്ച നടത്തിയിരുന്നു കടയുടമ പിന്നിലെ വാതില്‍ അടച്ച് വരുന്നതിനിടയിലാണ് മേശയില്‍ സൂക്ഷിച്ച പണവും ഫോണും കവര്‍ച്ച ചെയ്തത്.മാസങ്ങള്‍ക്കു മുന്‍പ് തലശേരി നഗരത്തിലെ മുകുന്ദ് മല്ലാര്‍ വയോധികയെ കത്തികാട്ടി വയോധികയുടെ സ്വര്‍ണം കവരാന്‍ ശ്രമിച്ചിരുന്നു.
ഈ കേസിലെ പ്രതിയെ പൊലിസിന് ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തലശേരി നഗരത്തിലെ റെയില്‍വെ സ്റ്റേഷന് റോഡില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളും പിടിച്ചുപറിക്കും കവര്‍ച്ചയ്ക്കും ഇരയായിട്ടുണ്ട്. ഈ കേസുകളില്‍ ഒരാളെമാത്രമാണ് പൊലിസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞത്. തലശേരി നഗരത്തില്‍ മോഷണംവ്യാപകമാവുന്ന സാഹചര്യത്തില്‍ പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications