Get Updates
Get notified of breaking news, exclusive insights, and must-see stories!

പാല്‍ച്ചുരത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി: ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

ഇരിട്ടി: കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ ജില്ലയുടെ മിക്ക പ്രദേശങ്ങളും ഉരുള്‍ പൊട്ടല്‍ ഭീഷണിയിലായി.വ്യാപകമായി മണ്ണിടിച്ചില്‍ തുടരുന്ന കൊട്ടിയൂര്‍ - അമ്പായത്തോട പാല്‍ച്ചുരം റോഡില്‍ഭാരവാഹനങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.അതീവ ഗുരുതരാവസ്ഥയിലായ പാതയില്‍ രാത്രികാല യാത്രയും ഭാരവാഹനങ്ങള്‍ കടന്നു പോകുന്നതുമാണ് ഒരാഴ്ചത്തേക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ നിരോധിച്ചത്.

ചുരത്തിലെ വീതികുറഞ്ഞ ചെകുത്താന്‍ തോടിന് സമീപമാണ് പാറയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. ഇടിഞ്ഞ് വീണ പാറകള്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ജനപ്രതിനിധികളുടെ നേതൃത്യത്തില്‍ വശത്തേക്ക് മാറ്റിയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ചുരം പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. ബുധനാഴ്ച ചുരത്തിലെ ഒന്നാം വളവിന് താഴ്ന്നഭാഗത്തായി രണ്ട് തവണ മണ്ണിടിച്ചിലുണ്ടായി.

knr-landslide

മണ്ണും കല്ലും മരവുമുള്‍പ്പെടെ റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സും, പൊതുമരാമത്ത് അധികൃതരും, നാട്ടുകാരും പൊലിസും, പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിലൂടെയാണ് മണ്ണിടിഞ്ഞ പാതയിലെ തടസ്സം നീക്കാനായത്. എന്നാല്‍ കനത്ത മഴ തുടരുന്നതിനാല്‍ വീണ്ടും മണ്ണിടിച്ചില്‍, പാറയിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

കനത്ത മഴയുള്ളപ്പോള്‍ പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും പോകുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം. അപകട ഭീതി ഒഴിയുന്നതുവരെ ഈ പാത ഒഴിവാക്കി നിടുംപൊയില്‍ പാത ഉപയോഗിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂരില്‍ നിന്നും മാനന്തവാടിയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണ് പാല്‍ച്ചുരം കഴിഞ്ഞ പ്രളയക്കാലത്ത് ഈ റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു. റോഡരികിലെ ഭിത്തികളില്‍ വന്‍പാറ കല്ലുകള്‍ ഇളകി നില്‍ക്കുന്നതാണ് യാത്രക്കാരില്‍ ഭീതി പരത്തുന്നത്.

മട്ടന്നൂര്‍- ഇരിക്കൂര്‍ റോഡിലെ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചത് ഈ ഭാഗത്ത് മണ്ണിടിച്ചില്‍ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

മട്ടന്നൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നായിക്കാലിപ്പാലം വഴി ഇരിക്കൂര്‍ ഭാഗത്തേക്കു പോകേണ്ടതാണ്. ഇരിക്കൂര്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെ ആര്‍ എഫ് ബി അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+