• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പിണറായിയില്‍ കോഴി 'പ്രസവിച്ചു'; അമ്പരപ്പ് മാറാതെ നാട്ടുകാര്‍...!! വിദഗ്ദരുടെ അഭിപ്രായം ഇങ്ങനെ

തലശേരി: കോഴി മുട്ടയിടുമോ? അല്ലെങ്കില്‍ പ്രസവിക്കുമോ? ഈ ചോദ്യത്തിന് ചിലപ്പോള്‍ നമുക്ക് കണ്ണു പൂട്ടി ഉത്തരം പറയാന്‍ സാധിക്കും മുട്ടയിടുമെന്ന്. എന്നാല്‍ പ്രസവിക്കുന്ന കോഴിയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..ഇല്ലെങ്കില്‍ വിശ്വസിച്ചേ പറ്റൂ. കണ്ണൂര്‍ ജില്ലയിലെ പിണറായിലെ വെണ്ടുട്ടായിലാണ് നാടിനെ ഞെട്ടിച്ച സംഭവം. വെണ്ടുട്ടായിലെ തണലില്‍ രജനിയുടെ വീട്ടിലെ തള്ളക്കോഴിയാണ് പ്രസവിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ രജനിയുടെ വീട്ടിലേക്ക് ഓടിയെത്തുകയാണ്.

ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പ്രകാരമാണ് കോഴിയെ ലഭിച്ചത്. ഈ കോഴികളുടെ മുട്ടകളില്‍ സാധാരണയില്‍ കവിഞ്ഞ വലുപ്പം കാണാറുണ്ടെന്നും പലപ്പോഴും മുട്ടയിലെ മഞ്ഞക്കുരു രണ്ടായിട്ട് കാണാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. പ്രസവത്തിന് ശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി ചത്തു. കോഴിക്കുഞ്ഞിന് ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല.

cmsvideo
  പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

  അതേസമയം, സംഭവത്തില്‍ വ്യക്തത വരുത്താന്‍ പരിശോധന നടത്തണമെന്ന് റിട്ട. മൃഗസംരക്ഷണ ഓഫീസര്‍ ഡോ ആര്‍ രാജന്‍ പറഞ്ഞു. തള്ളക്കോഴിയുടെ ഉള്ളില്‍ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാല്‍ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച് വിരിയിക്കാനെടുക്കുന്ന കാലയളവെന്നും ഡോക്ടര്‍ പറഞ്ഞു.

  അതേസമയം, കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നാല് കാലുള്ള കോഴിക്കുഞ്ഞ് ജനിച്ചെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും വിരമിച്ച കെ പി ജോര്‍ജ്ജിന്റെ വീട്ടിലാണ് ഈ അപൂര്‍വ കാഴ്ച. ചാലക്കുടിയിലെ ചൗക്ക നിവാസികള്‍ക്ക് ഇപ്പോള്‍ ഇത് ഒരു അത്ഭുതമാണ്. രണ്ട് ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞിലാണ് ഇങ്ങനെ ഒരു പ്രത്യേകത കണ്ടത്. നാട്ടുകാരെല്ലാം ഇപ്പോള്‍ ജോര്‍ജിന്റെ വീട്ടില്‍ എത്തി കോഴിക്കുഞ്ഞിനെ ഒരു നോക്ക് കാണാനുള്ള തിരക്കിലാണ്.

  തിരുവോണത്തിന്റെ തലേ ദിവസമാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ കോഴിക്കുഞ്ഞിന്റെ സംരക്ഷണം ഇത്തരിക്കൂട്ടി. കോഴിക്കുഞ്ഞിനെ കാക്ക കൊത്തിക്കൊണ്ടു പോകാതിരിക്കാന്‍ വളരെ ശ്രദ്ധയോടെയാണ് വീട്ടുകാര്‍ പരിപാലിക്കുന്നത്. അതേസമയം, കോഴിക്കുഞ്ഞുങ്ങളുടെ കാലുകളുടെ എണ്ണം കൂടുന്നത് അപൂര്‍വമായ കാഴ്ചയാണെന്നാണ് മൃഗ സംരക്ഷണ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

  നാട്ടിലെ താരമായി 4 കാലുള്ള കോഴിക്കുഞ്ഞ്; അമ്പരന്ന് ചാലക്കുടി നിവാസികള്‍; വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

  മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം

  English summary
  Hen gave birth at Pinarayi in Kannur district, locals are in surprise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X