Get Updates
Get notified of breaking news, exclusive insights, and must-see stories!

തുരുത്തില്‍ അകപ്പെട്ട കൈകുഞ്ഞടക്കമുളള മൂന്നംഗ കുടുംബത്തെ അതിസാഹസികമായി രക്ഷിച്ചു

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴയിലെ തുരുത്തില്‍ അകപ്പെട്ട പിഞ്ചുകുഞ്ഞിനെയും കുടുംബത്തെയും അതിസാഹസികമായി രക്ഷപെടുത്തി പെരിങ്ങോം അഗ്‌നിശമനസേന. ചെറുപുഴയിലെ കോഴിച്ചാലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കോഴിച്ചാല്‍ ഐഎച്ച്ഡിപിയില്‍ മരപ്പാലം തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിച്ചാല്‍ തുരുത്തിലെ ആറ് കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്

പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം ഫയര്‍ഫോഴ്സ് സംഘമെത്തി തകര്‍ന്ന തടിപ്പാലത്തിന് പകരം കമുകും മുളയും ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മ്മിച്ച് ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞിനെ ഉള്‍പ്പടെ അതിസാഹസികമായാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇതേ സമയം പയ്യന്നൂര്‍ താലൂക്കില്‍ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. കര്‍ണാടക വനമേഖലയില്‍ പെയ്യുന്ന കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞൊഴുന്നുണ്ട്.

kannur-fire-force-1

ചുഴലിക്കാറ്റില്‍ പയ്യന്നൂരില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ശക്തമായ മഴയിലും കാറ്റിലും കാനായി വള്ളിക്കെട്ടിലെ സി.വി രാജേന്ദ്രന്റെ വീടിന്റെ അടുക്കള ഭാഗം മരം വീണ് തകര്‍ന്നു.ഭാര്യയും രണ്ട് മക്കളും വീടിനകത്തായിരുന്നു ഉണ്ടായിരുന്നത്. വീട്ടുകാര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

കോറോം കൂര്‍ക്കരയിലെ കെ.പി. ഉദയകുമാറിന്റെ വീടിന് മുകളില്‍ മരങ്ങള്‍ കടപുഴകി വീണ് വീട് പൂര്‍ണ്ണമായും തകര്‍ന്നു. വെളളിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്കായിരുന്നു അപകടം നടന്നത്. ലോട്ടറി തൊഴിലാളിയായ ഉദയകുമാര്‍ ജോലിക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്. ഭാര്യയും രണ്ട് കുട്ടികളും വീടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കനത്ത മഴയില്‍ കോറോം അങ്കണവാടിയുടെ ചുറ്റുമതിലും തകര്‍ന്നു.

മീന്‍കുഴി അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകി,മണിയറ, തോട്ടം കടവ്, മുക്കൂട്, പരവന്തട്ട കാപ്പാട് പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 70 ഓളം വീടുകളില്‍ വെള്ളം കയറി. വീടുകളിലെ കന്നുകാലികളടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റി.

പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. ലളിതയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. വിശ്വനാഥന്‍,കൗണ്‍സിലര്‍ ടി. ചന്ദ്രമതി, സെക്രട്ടറി എം.കെ. ഗിരീഷ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.കെ. ശ്യാം കൃഷ്ണന്‍, രാജന്‍ എന്‍.വി, എം. കരുണാകരന്‍, എന്‍.കെ.രമേശന്‍, എം. അമ്പു, റവന്യു വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

മഴക്കെടുതിയുമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി നഗരസഭ കണ്‍ട്രോള്‍ റും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും, വെള്ളം കയറിമാറ്റി പാര്‍പ്പിക്കേണ്ട ഘട്ടം വന്നു കഴിഞ്ഞാല്‍ അതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, പ്രയാസമനുഭവിക്കുന്നവര്‍ക്ക് ദുരന്തനിവാരണ-സന്നദ്ധ സേന വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+