കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത തിരിച്ചടി: കണ്ണൂര്‍ വി.സി അനുമതി നല്‍കിയ കോളേജിന്റെ എന്‍.ഒ.സി ഹൈക്കോടതി റദ്ദാക്കി

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്കും സിന്‍ഡിക്കേറ്റ് ഭരിക്കുന്ന സി.പി.എമ്മിനും കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തി സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വി.സി ശുപാര്‍ശ ചെയ്ത കോളേജിന്റെ എന്‍.ഒ.സി ഹൈക്കോടതി റദ്ദാക്കി.

പടന്ന ടി കെ സി ട്രസ്റ്റിന് കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നു ഹൈക്കോടതി കണ്ടെത്തി. കോളേജ് അനുവദിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യതയില്ലെന്നും അപേക്ഷയില്‍ നിന്നും ട്രസ്റ്റ് നല്‍കിയ മറ്റു രേഖകളില്‍ നിന്നും വെളിവായിട്ടും ഇന്‍സ്പെക്ഷന്‍ നടത്താനും റിപ്പോര്‍ട്ട് അംഗീകരിക്കാനും വൈസ് ചാന്‍സലര്‍ നടത്തിയ നടപടി തെറ്റാണെന്നും കോടതി പറഞ്ഞു.

saS

സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് നടപടിയെന്നും കോടതി നിരീക്ഷിച്ചു. കോളേജ് അനുവദിക്കാന്‍ കുറഞ്ഞത് അഞ്ച് ഏക്കര്‍ വേണ്ടപ്പോള്‍ ടി കെ സി ട്രസ്റ്റിന് മൂന്ന് ഏക്കര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടേക്കര്‍ നെല്‍വയല്‍ ആണ്. എന്നിട്ടും സിന്‍ഡിക്കേറ്റ് അനുമതി ഇല്ലാതെ ഇന്‍സ്പെക്ഷന്‍ നടത്താന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടിരുന്നു.

'വിലക്കാനൊക്കെ പറ്റും... അത് നടപ്പിലാകുമോ എന്നതാണ് കാര്യം'; ശ്രീനാഥ് ഭാസി വിഷയത്തില്‍ അനൂപ് മേനോന്‍'വിലക്കാനൊക്കെ പറ്റും... അത് നടപ്പിലാകുമോ എന്നതാണ് കാര്യം'; ശ്രീനാഥ് ഭാസി വിഷയത്തില്‍ അനൂപ് മേനോന്‍

ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് കോടതി റദ്ദാക്കിയത്. വൈസ് ചാന്സലര്‍ടെ നടപടികളെ കോടതി നിശിതമായി വിമര്‍ശിച്ചു. ടി.കെ.സിയുടെ അപേക്ഷ സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം പരിഗണിക്കാന്‍ കോടതി ഉത്തരവ് ഇട്ടു. അടുത്ത അധ്യയന വര്‍ഷത്തേയ്ക്ക് മാത്രമേ ഇനി പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.

കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് കോളജിനു എതിരാണെന്നു സര്‍വകലാശാല അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ എങ്കില്‍ റിപ്പോര്‍ട്ട് അംഗീകരിച്ചത് എങ്ങനെയാണെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. സര്‍വകലാശാല നടപടി ചോദ്യം ചെയ്തു ഫയല്‍ ചെയ്തു വിവിധ ഹര്‍ജികള്‍ അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പാസാക്കിയത്.

സ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാലസ്വന്തം പേരിലുള്ള ആരോപണങ്ങളൊക്കെ എന്തായി..? സുരേന്ദ്രന്റെ പേജില്‍ സന്ദീപ് അനുകൂലികളുടെ പൊങ്കാല

ഹര്‍ജിക്കാര്‍ക്കായി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി. പടന്നയില്‍ പുതിയ കോളേജ് അനുവദിച്ചതില്‍ കേരള ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അല്‍പമെങ്കിലും ധാര്‍മികത ബാക്കിയുണ്ടെങ്കില്‍ വൈസ് ചാന്‍സിലര്‍ തല്‍സ്ഥാനത്ത് നിന്നും മാറിനില്‍ക്കുവാന്‍ തയ്യാറാകണമെന്ന് സെനറ്റ് അംഗം ഡോ. ആര്‍.കെ.ബിജു ആവശ്യപ്പെട്ടു.

സര്‍വകലാശാല ചട്ടപ്രകാരം സിന്‍ഡിക്കേറ്റിന്റെ അനുമതിയോട് കൂടി മാത്രമേ പുതിയ കോളേജ് അനുവദിക്കുവാന്‍ സാധിക്കുകയുള്ളു. പക്ഷെ സിന്‍ഡിക്കേറ്റിനെ പോലും വിശ്വാസത്തിലെടുക്കാതെ ധൃതി പിടിച്ച് കോളേജ് അനുവദിച്ചതിനു പിന്നിലെ നീക്കം സംശയം ജനിപ്പിക്കുന്നതാണ്.

ബിരുദകോഴ്സുകള്‍ക്ക് അപേക്ഷകള്‍ കുറഞ്ഞുവരുന്നതും സര്‍വകലാശാലയുടെ തന്നെ പരിധിയിലുള്ള പല കോളേജുകളിലും കോഴ്സുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ചട്ടപ്രകാരം വേണ്ടുന്ന അഞ്ച് ഏക്കര്‍ ഭൂമി പോലും ഇല്ലാതെയാണ് ഇവിടെ കോളേജ് അനുവദിച്ചിരിക്കുന്നതെന്നും ഡോ. ആര്‍. കെ. ബിജു പറഞ്ഞു.

English summary
High Court canceled the NOC of the college approved by the Kannur VC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X