മാടായിപ്പാറയിലെ കരിങ്കല്‍പ്പൊടി കൂമ്പാരം: ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്
പഴയങ്ങാടി: മാടായി പാറയുടെ ജൈവ വൈവിധ്യത്തിന് വലിയ ഭീഷണി സൃഷ്ടിച്ച് കൊണ്ട് മൂന്ന് ഏക്കറോളം സ്ഥലത്ത് അനധികൃതമായി നിക്ഷേപിച്ച കരിങ്കല്‍ ജില്ലികള്‍ ഈ മാസം 15 ദിവസത്തിനകം നീക്കം ചെയ്യാന്‍ ഹൈകോടതി ഉത്തരവിട്ടു. 5 മാസക്കാലമായി മാടായിക്കാവ് ദേവസ്വത്തിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ലോഡ് ജെല്ലികള്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ പിഡബ്യുഡി കോണ്ട്രാക്ടര് മാടായി കാവിനടുള്ള പാറക്കുളത്തിനരികില്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു.
ഇതിന് പിഡബ്യുഡി അധികൃതര്‍ ഒത്താശ ചെയ്തു കൊടുത്തതായി അന്നേ ആരോപണമുണ്ടായിരുന്നു. ദേശാടന പക്ഷികള്‍ അടക്കം സസ്യ ജന്തു ജാലങ്ങളുടെ പ്രജനനഭക്ഷണ ഇടങ്ങളായിരുന്നു ഇതുമൂലം നശിപ്പിക്കപ്പെട്ടത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരന്തരം ജില്ലാ കലക്ടര്‍ക്കും പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനു പിന്നില്‍ രാഷ്ടീയ സമ്മര്‍ദ്ദമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് മലബാര്‍ പരിസ്ഥിതിയുടെയും മാടായി പാറ സംരഷണ സമിതിയുടേയും പ്രേരണയാല്‍ ചിറക്കല്‍ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മാടായി പാറയുടെ തനത് വ്യവസ്ഥക്കോ സസ്യ ജന്തു ജാലങ്ങള്‍ക്കോ പാറപുറത്തിനോ യാതൊരു ക്ഷതവും തട്ടാത്ത വിധത്തിലും ജെസിബി ഉപയോഗിക്കാതെയുമായിരിക്കണം ജല്ലി നീക്കം ചെയ്യേണ്ടതെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പറയിലെ വാഹന പ്രവേശം, പാറ ഖനനം തുടങ്ങി കയ്യേറ്റമടക്കമുള്ള നശീകരണങ്ങള്‍ക്കെതിരെയുളള വിധിയാണെന്ന് മാടായി പാറ സംരക്ഷണ സമിതി പ്രവര്ത്തകന് കെ.പി ചന്ദ്രാംഗദന്‍ പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications