കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാടായിപ്പാറയിലെ കരിങ്കല്‍പ്പൊടി കൂമ്പാരം: ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്

  • By Desk
Google Oneindia Malayalam News

പഴയങ്ങാടി: മാടായി പാറയുടെ ജൈവ വൈവിധ്യത്തിന് വലിയ ഭീഷണി സൃഷ്ടിച്ച് കൊണ്ട് മൂന്ന് ഏക്കറോളം സ്ഥലത്ത് അനധികൃതമായി നിക്ഷേപിച്ച കരിങ്കല്‍ ജില്ലികള്‍ ഈ മാസം 15 ദിവസത്തിനകം നീക്കം ചെയ്യാന്‍ ഹൈകോടതി ഉത്തരവിട്ടു. 5 മാസക്കാലമായി മാടായിക്കാവ് ദേവസ്വത്തിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ലോഡ് ജെല്ലികള്‍ റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ പിഡബ്യുഡി കോണ്‍ട്രാക്ടര്‍ മാടായി കാവിനടുള്ള പാറക്കുളത്തിനരികില്‍ തുറസ്സായ സ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നു.

രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍രാഹുല്‍ ഹീറോയും മോദി സീറോയുമാവും; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലെന്ന് വ്യക്തമാക്കി സഖ്യനേതാക്കള്‍

ഇതിന് പിഡബ്യുഡി അധികൃതര്‍ ഒത്താശ ചെയ്തു കൊടുത്തതായി അന്നേ ആരോപണമുണ്ടായിരുന്നു. ദേശാടന പക്ഷികള്‍ അടക്കം സസ്യ ജന്തു ജാലങ്ങളുടെ പ്രജനനഭക്ഷണ ഇടങ്ങളായിരുന്നു ഇതുമൂലം നശിപ്പിക്കപ്പെട്ടത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരന്തരം ജില്ലാ കലക്ടര്‍ക്കും പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

kannur-map-

ഇതിനു പിന്നില്‍ രാഷ്ടീയ സമ്മര്‍ദ്ദമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ തുടര്‍ന്ന് മലബാര്‍ പരിസ്ഥിതിയുടെയും മാടായി പാറ സംരഷണ സമിതിയുടേയും പ്രേരണയാല്‍ ചിറക്കല്‍ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. മാടായി പാറയുടെ തനത് വ്യവസ്ഥക്കോ സസ്യ ജന്തു ജാലങ്ങള്‍ക്കോ പാറപുറത്തിനോ യാതൊരു ക്ഷതവും തട്ടാത്ത വിധത്തിലും ജെസിബി ഉപയോഗിക്കാതെയുമായിരിക്കണം ജല്ലി നീക്കം ചെയ്യേണ്ടതെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പറയിലെ വാഹന പ്രവേശം, പാറ ഖനനം തുടങ്ങി കയ്യേറ്റമടക്കമുള്ള നശീകരണങ്ങള്‍ക്കെതിരെയുളള വിധിയാണെന്ന് മാടായി പാറ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ കെ.പി ചന്ദ്രാംഗദന്‍ പറഞ്ഞു.

English summary
High court order on madayippara stone jelly deposit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X