Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതി ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ബാധ്യതയാകും: മന്ത്രി ആന്റണിരാജു

കണ്ണൂര്‍:കെഎസ്ആര്‍ടിസി ബസുകില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ ബാധ്യതയുണ്ടാക്കുമെന്ന് മന്ത്രി പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ntonyraju-1648376160-165228

ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം 1.80 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കുന്നത് നഷ്ടമുണ്ടാക്കും. കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ബസുകളിലും പരസ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസ്റ്റ് ബസുകളിലെ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. റോഡുകളിലെ നിയമലംഘനം ഗതാഗതവകുപ്പ് ഒരുകാരണവശാലും അനുവദിക്കില്ല എന്നാല്‍ നിയമപരമായ യാത്ര നടത്തുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസഥര്‍ തങ്ങളെ വേട്ടയാടുന്നുവെന്ന ബസുടമകളുടെ പരാതിയില്‍ വസ്തുതയില്ലെന്നും മന്ത്രി പറഞ്ഞു.നിയമലംഘനങ്ങളാണ് വാഹനാഅപകടങ്ങള്‍ക്ക് കാരണമാകുന്നത്. വടക്കഞ്ചേരിയില്‍ ഉള്‍പ്പെടെ സംഭവിച്ചത് അതാണ്. അപകടത്തിന് തൊട്ടുമുന്‍പായി രക്ഷിതാക്കളും അധ്യാപകരും ബസ് ജീവനക്കാര്‍ക്ക്മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ല. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കിരുന്നു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കണ്ണൂര്‍ശിക്ഷക് സദനില്‍ നടന്ന വാഹനീയം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനാണ് ഗതാഗതവകുപ്പ് മന്ത്രി കണ്ണൂരിലെത്തിയത്. കെ.വി സുമേഷ് പരിപാടിയില്‍ അധ്യക്ഷനായി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത്, എം. എല്‍. എ മാരായ അഡ്വ. സണ്ണിജോസഫ്, എം.വിജിന്‍, ജില്ലാപഞ്ചായത്ത് പ്രസി.പി.പി ദിവ്യ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+