കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ചികിത്സ നടത്തുന്നതിനായി കലക്ടർ ഫ്ലാറ്റ് ഏറ്റെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

  • By Desk
Google Oneindia Malayalam News

കണ്ണുർ: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലടി സ്ഥാനത്തിൽ നടത്തിവരുന്ന ജില്ലാ കലക്ടർ ടി വി സുഭാഷിന്റെ പ്രവർത്തനങ്ങൾക്ക് കോടതിയുടെ തിരിച്ചടി. കണ്ണൂരിൽ കൊവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഞ്ഞൂറിലേറെ ബെഡ് ഒരുക്കുന്നതിനായി. കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി ഫ്ളാറ്റ് ഏറ്റെടുത്ത കലക്ടറുടെ നടപടിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

 എറണാകുളത്ത് ഒമ്പത് പേർക്ക് കൊറോണ വൈറസ്: 10 പേർക്ക് രോഗമുക്തി, മാർക്കറ്റിലുള്ളവരുടെ സാമ്പിൾ ശേഖരണം തുടരുന്നു!! എറണാകുളത്ത് ഒമ്പത് പേർക്ക് കൊറോണ വൈറസ്: 10 പേർക്ക് രോഗമുക്തി, മാർക്കറ്റിലുള്ളവരുടെ സാമ്പിൾ ശേഖരണം തുടരുന്നു!!

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്തെ സെഡ് പ്ലസ് ഫ്ളാറ്റ് കെട്ടിടമാണ് ജില്ലാ കലക്ടര്‍ നോട്ടീസ് പോലും നൽകാതെ ഏറ്റെടുത്തത്. ഫ്ളാറ്റ് ഉടമകൾക്ക് നോട്ടീസ് പോലും നൽകാതെ ഫ്ളാറ്റ് ഏറ്റെടുത്ത കലക്ടറുടെ നടപടി തെറ്റാണെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ തിങ്കളാഴ്ച്ച തന്നെ ഫ്ളാറ്റ് ഏറ്റെടുത്തതിനെതിരെ ഉടമകൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് ജില്ലാ ആശുപത്രിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റ് ജില്ലാ കലക്ടർ പ്രത്യേക ഉത്തരവിലൂടെ പിടിച്ചെടുത്തത്.

covidcentrekannur-15

ഞായറാഴ്ച്ച രാത്രി തന്നെ ഇവിടെ മൂന്ന് കൊവിഡ് രോഗികളെയും പ്രവേശിപ്പിച്ചു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കാനാണ് അപാര്‍ട്‌മെന്റ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു..

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 34, 65 വകുപ്പുകളും 1897ലെ പകര്‍ച്ചവ്യാധി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും പ്രകാരമാണ് പിടിച്ചെടുക്കൽ നടപടി സ്വീകരിച്ചത്. കണ്ണൂര്‍ അംശം ഒന്ന് വാര്‍ഡ് മൂന്നിലെ 48 ഫ്‌ളാറ്റ് മുറികള്‍ ഉള്‍പ്പെട്ട സെഡ് പ്ലസ് അപാര്‍ട്‌മെന്റ് കെട്ടിടവും കോമണ്‍ ഏരിയയും കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിനായി ഏറ്റെടുക്കുകയായിരുന്നു.കൊ വിഡ് രോഗികൾക്കായി അഞ്ഞൂറിലേറെ ബെഡുകളാണ് ഇവിടെ സജ്ജിക്കരിച്ചത്.

ഇതിനിടെ കണ്ണുർ ജില്ലയിൽ പുതുതായി 27 പേര്‍ക്ക് കൂടി കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്.. അടുത്ത കാലത്തുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു..പുതുതായി കൊ വിഡ് ബാധിച്ചവരിൽ ആറ് പേര്‍ സിഐഎസ്എഫ് ജവാന്മാരും ഒരാള്‍ ?സൈനീകനും മറ്റൊരാള്‍ വിമാന കമ്പിനി ജീവനക്കാരനുമാണ്. മട്ടന്നൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

തില്ലങ്കേരി 1, മട്ടന്നൂര്‍ 2, കൂത്തുപറമ്പ് 1, മുണ്ടേരി 1, പെരളശ്ശേരി 1, ചൊക്ലി 2, രാമനന്തളി 2, ചിറക്കല്‍ 1, തൃപ്പങ്ങോട്ടൂര്‍ 2, കോട്ടയം മലബാര്‍ 1, കതിരൂര്‍ 3, ചെറുകുന്ന് 1, പാനൂര്‍ 1 എന്നിവടങ്ങളിലുള്ളവർക്കാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.കണ്ണുർ വിമാനതാവളത്തിൽ ജോലി ചെയ്യുന്ന ആറ് സി.ഐ.എസ്.എഫ് ജവാൻമാർക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചത് വിമാനതാവള പ്രവർത്തനങ്ങളെ അവതാളത്തിലാക്കായിട്ടുണ്ട്.ഇതിനിടെ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴോം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൂടി കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നേരത്തേ പൂര്‍ണ്ണമായി അടച്ചിട്ടിരുന്ന പടിയൂര്‍ കല്യാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. ഇതോടൊപ്പം വേങ്ങാട്- 1, 3, കീഴല്ലൂര്‍- 4, കോട്ടയം മലബാര്‍- 11, ആലക്കോട്- 4 എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു.

English summary
High court stays action on district collector auquiring flat for Coronavirus treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X