കര്‍ണാടക വനത്തിലെ കാട്ടുതീ: കൊളുത്തിയത് വനംമാഫിയയാണെന്ന് മലയോരവാസികള്‍
ചെറുപുഴ: രാജഗിരിയില്‍ കര്‍ണ്ണാടക വനത്തിലുണ്ടായ തീപിടുത്തം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് മലയോര വാസികള്‍. ഞായറാഴ്ച ഉച്ചയോടെയാണ് രാജഗിരി ഇടക്കോളനിക്ക് സമീപം കര്‍ണ്ണാടക വനത്തിലും പരിസര പ്രദേശങ്ങളിലും തീപടര്‍ന്ന് പിടിച്ചത്. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വേനല്‍ ചൂടുകൊണ്ടല്ല ആരോ തീയിട്ടതാകാനാണ് സാധ്യതയെന്നാണ് ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നത്.
എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഈ പ്രദേശത്തെ വനത്തില്‍ തീ പടരുക പതിവാണ്.ഒരു വര്‍ഷം മുന്‍പ് പടര്‍ന്ന തീ ഒരാഴ്ചത്തെ തീവ്ര ശ്രമത്തിനൊടുവിലാണ് കെടുത്താന്‍ കഴിഞ്ഞത്. ആസമയത്ത് നൂറുകണക്കിനേക്കര്‍ സ്ഥലമാണ് അഗ്നിവിഴുങ്ങിയത്. കഴിഞ്ഞ വേനലിലും തീ പടര്‍ന്നെങ്കിലും അത്ര രൂക്ഷമായിരുന്നില്ല. ഈ സംഭവങ്ങളുടെ പിന്നിലും ദുരൂഹത ഉണ്ടായിരുന്നതായും അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവിട്യത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

വനംമാഫിയകള്‍ക്ക് ഒത്താശ ചെയ്യാതിരുന്ന റേഞ്ച് ഓഫീസറെ തീ പിടുത്തത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് സ്ഥലം മാറ്റാനുള്ള മാഫിയകളുടെ ശ്രമമായിരുന്നു അന്നത്തെ തീപിടുത്തത്തിനു പിന്നിലെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അഗ്നിബാധ വളരെ പെട്ടന്ന നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍ വനാതിര്‍ത്തിക്കടുത്തുള്ള ഇടക്കോളനിയിലെ ഒരു മരക്കുറ്റിക്ക് മാത്രം തീ പിടിച്ചിരുന്നു.വനത്തില്‍ തീപടര്‍ന്ന സ്ഥലത്തു നിന്ന് ഏകദേശം നാനൂറ് മീറ്റര്‍ അകലെയുള്ള ഇടക്കോളനിയിലെ മരക്കറ്റിക്ക് മാത്രം തീ പടര്ന്നതില്ല തൊട്ടടുത്ത പൊതുശ്മശാനം അഗ്നിക്കിരയായതും സംശയത്തിനാക്കം കൂട്ടുന്നു. പെരിങ്ങോം അഗ്നിശമന സേന , വനപാലകര്‍, കോളനിനിവാസികള്‍ എന്നിവരുടെ കഠിനശ്രമമാണ് കൂടുതല്‍ അഗ്നി പടരാതിരിക്കാന്‍ കാരണം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications