കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടക വനത്തിലെ കാട്ടുതീ: കൊളുത്തിയത് വനംമാഫിയയാണെന്ന് മലയോരവാസികള്‍

  • By Desk
Google Oneindia Malayalam News

ചെറുപുഴ: രാജഗിരിയില്‍ കര്‍ണ്ണാടക വനത്തിലുണ്ടായ തീപിടുത്തം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് മലയോര വാസികള്‍. ഞായറാഴ്ച ഉച്ചയോടെയാണ് രാജഗിരി ഇടക്കോളനിക്ക് സമീപം കര്‍ണ്ണാടക വനത്തിലും പരിസര പ്രദേശങ്ങളിലും തീപടര്‍ന്ന് പിടിച്ചത്. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വേനല്‍ ചൂടുകൊണ്ടല്ല ആരോ തീയിട്ടതാകാനാണ് സാധ്യതയെന്നാണ് ഈ മേഖലയില്‍ താമസിക്കുന്നവര്‍ പറയുന്നത്.

<strong>എഴുപത് വർഷം രാജ്യം ഭരിച്ച പാർട്ടി എന്ത് ചെയ്തു? ബിജെപിയുടെ ഈ ചോദ്യം അവസാനിപ്പിക്കാറായെന്ന് പ്രിയങ്ക</strong>എഴുപത് വർഷം രാജ്യം ഭരിച്ച പാർട്ടി എന്ത് ചെയ്തു? ബിജെപിയുടെ ഈ ചോദ്യം അവസാനിപ്പിക്കാറായെന്ന് പ്രിയങ്ക

എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഈ പ്രദേശത്തെ വനത്തില്‍ തീ പടരുക പതിവാണ്.ഒരു വര്‍ഷം മുന്‍പ് പടര്‍ന്ന തീ ഒരാഴ്ചത്തെ തീവ്ര ശ്രമത്തിനൊടുവിലാണ് കെടുത്താന്‍ കഴിഞ്ഞത്. ആസമയത്ത് നൂറുകണക്കിനേക്കര്‍ സ്ഥലമാണ് അഗ്‌നിവിഴുങ്ങിയത്. കഴിഞ്ഞ വേനലിലും തീ പടര്‍ന്നെങ്കിലും അത്ര രൂക്ഷമായിരുന്നില്ല. ഈ സംഭവങ്ങളുടെ പിന്നിലും ദുരൂഹത ഉണ്ടായിരുന്നതായും അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവിട്യത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

fireinkarnatakaforest-15

വനംമാഫിയകള്‍ക്ക് ഒത്താശ ചെയ്യാതിരുന്ന റേഞ്ച് ഓഫീസറെ തീ പിടുത്തത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് സ്ഥലം മാറ്റാനുള്ള മാഫിയകളുടെ ശ്രമമായിരുന്നു അന്നത്തെ തീപിടുത്തത്തിനു പിന്നിലെന്ന ആരോപണവും ശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അഗ്‌നിബാധ വളരെ പെട്ടന്ന നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ വനാതിര്‍ത്തിക്കടുത്തുള്ള ഇടക്കോളനിയിലെ ഒരു മരക്കുറ്റിക്ക് മാത്രം തീ പിടിച്ചിരുന്നു.വനത്തില്‍ തീപടര്‍ന്ന സ്ഥലത്തു നിന്ന് ഏകദേശം നാനൂറ് മീറ്റര്‍ അകലെയുള്ള ഇടക്കോളനിയിലെ മരക്കറ്റിക്ക് മാത്രം തീ പടര്‍ന്നതില്ല തൊട്ടടുത്ത പൊതുശ്മശാനം അഗ്‌നിക്കിരയായതും സംശയത്തിനാക്കം കൂട്ടുന്നു. പെരിങ്ങോം അഗ്‌നിശമന സേന , വനപാലകര്‍, കോളനിനിവാസികള്‍ എന്നിവരുടെ കഠിനശ്രമമാണ് കൂടുതല്‍ അഗ്‌നി പടരാതിരിക്കാന്‍ കാരണം.

English summary
high range people about fire in karanaataka forests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X