കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞിരങ്ങാട് ഒരുങ്ങുന്നത് ഹൈടെക് ജില്ലാ ജയിൽ: മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തും

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: നഗരത്തിനടുത്തെ കാഞ്ഞിരങ്ങാട് ഒരുങ്ങുന്നത് അത്യാധുനിക ഹൈടെക്ക് ജയിൽ. ഞായറാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കും' ജയിൽ ഡിജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. തളി​പ്പ​റ​മ്പി​ല്‍ ഒ​രു​ങ്ങു​ന്ന​ത് പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​നു സ​മാ​ന​മാ​യ ജ​യി​ൽ കെ​ട്ടി​ട​മാ​യി​രി​ക്കു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി എം​കെ വി​നോ​ദ് കു​മാ​ർ പറഞ്ഞു. ഉദ്ഘാടനത്തിനു മുന്നോടിയായ നിർദ്ദിഷ്ട ജയിൽ കെട്ടിടം സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധം? ജാമ്യം നല്‍കരുതെന്ന് മുഖ്യമന്ത്രിപാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്ക് നക്സല്‍ ബന്ധം? ജാമ്യം നല്‍കരുതെന്ന് മുഖ്യമന്ത്രി

ഏ​ക പ്ര​വേ​ശ​ന​മാ​ര്‍​ഗം മാ​ത്ര​മു​ള്ള കേ​ന്ദ്ര കെ​ട്ടി​ട​ത്തെ ചു​റ്റി എ​ട്ടു മു​ഖ​ങ്ങ​ളു​ള്ള എ​ട്ടു കെ​ട്ടി​ട​ങ്ങ​ള​ട​ങ്ങി​യ ഒ​ക്‌​ട​ഗ​ണ്‍ മാ​തൃ​ക​യി​ലാ​ണ് ജ​യി​ല്‍ നി​ര്‍​മി​ക്കു​ക. ജ​യി​ലി​ന​ക​ത്തെ ഏ​തു കെ​ട്ടി​ട​ത്തി​ല്‍​നി​ന്നാ​യാ​ലും മ​ധ്യ​ത്തി​ലു​ള്ള മു​ഖ്യ കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ലി​ലൂ​ടെ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന​താ​ണ് ഈ ​മാ​തൃ​ക​യു​ടെ പ്ര​ത്യേ​ക​ത. ചെ​റു​ച​ല​ന​ങ്ങ​ള്‍​പോ​ലും ഒ​പ്പി​യെ​ടു​ക്കു​ന്ന കം​പ്യൂ​ട്ട​ര്‍​നി​യ​ന്ത്രി​ത സി​സി​ടി​വി കാ​മ​റ​ക​ള്‍, കോ​ട​തി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ്, ജ​യി​ലി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന ആ​ധു​നി​ക ബോ​ഡി സ്‌​കാ​ന​ര്‍, മ​ള്‍​ട്ടി ഫം​ഗ്ഷ​ണ​ല്‍ അ​പാ​യ സൈ​റ​ണ്‍, ചോ​ദ്യം​ചെ​യ്യ​ല്‍ മു​റി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം സ​ജ്ജീ​ക​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ജ​യി​ലാ​യി​രി​ക്കും ത​ളി​പ്പ​റ​മ്പി​ലേ​ത്.

kannur

സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മി​ല്ലാ​തെ സ്വ​ന്തം വ​രു​മാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ​ജ​യി​ല്‍ എ​ന്ന​നി​ല​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് ജ​യി​ല്‍ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഈ ​ല​ക്ഷ്യ​ത്തോ​ടെ വി​പു​ല​മാ​യ ഭ​ക്ഷ്യോ​ത്പ​ന്ന നി​ര്‍​മാ​ണ​ശാ​ല, പെ​ട്രോ​ള്‍ പ​മ്പ്, വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ളാ​യ മ​റ്റ് ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ക്കും. മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം, ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, പ​ഠ​ന-​പ​രി​ശീ​ല​ന യൂ​ണി​റ്റു​ക​ള്‍, ആ​ധു​നി​ക അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഹാ​ള്‍ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച 8.477 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ജ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. 18.56 കോ​ടി രൂ​പ​യാ​ണ് ജ​യി​ലി​ന്‍റെ നി​ര്‍​മാ​ണ​ച്ചെ​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ല്‍ 7.74 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

English summary
Hightech jail in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X