ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; കണ്ണൂരില്‍ 39 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
കണ്ണൂര്‍: ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടില്‍ ഹൈറിച്ചിന്റെ മണിച്ചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരില്‍ നിന്നും കോടികള്‍ കമ്മീഷന്‍ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ തെളിവുകള്‍ സഹിതം നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. റിട്ട. ജില്ലാപോലീസ് മേധാവി കോഴിക്കോട് വടകര അറക്കിലാട് സ്വദേശി പി.എ.വത്സന്‍ നല്‍കിയ പരാതിയിലാണ് പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കൂലേഷന്‍ സ്‌കീം ആക്ട് പ്രകാരവും ബാനിംഗ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തത്.
റോയല്‍ ഗ്രാന്റ് ഡിജിറ്റല്‍, ഫിജീഷ്, റോയല്‍ ഗ്രാന്റ്, ടി.ജെ.ജിനില്‍, കെ.കെ.രമേഷ്, ഹൈറിച്ച് ശ്രീജിത്ത് അസോസിയേറ്റസ്, ഹൈ ഫ്ളയേഴ്‌സ്, കെപി ശ്രീഹരി, പി രഞ്ജിത്ത്, തുടങ്ങിയ 39 ഇടനിലക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രൊമോട്ടര്‍മാരായ പ്രതികള്‍ മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന്‍ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുന്‍ പോലീസുദ്യോഗസ്ഥനായ പരാതിക്കാരന്‍ കണ്ടെത്തിയിരുന്നു. നേരത്തെ കണ്ണൂരില്‍ നിന്നും ഹൈറിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ചു നിരവധിയാളുകളെ വഞ്ചിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.
ഏജന്റുമാര്‍ മുഖേനെയാണ് ഇവര്‍ ധനസമാഹരണം നടത്തിയത്. ഹൈറിച്ചിന്റെ ഫ്രാഞ്ചെസി തുറന്ന നിരവധിയാളുകള്‍ക്കും പണം നഷ്‌ടമായിട്ടുണ്ട്. ഈ കേസുകളില്‍ പോലീസ് അന്വേഷണം നടത്തിവരികെയാണ് മറ്റൊരു കേസു കൂടിയെടുത്തത്. പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ ടൗണ്‍ എസ്ഐ സുഭാഷ് ബാബു അറിയിച്ചു.
വരും ദിനങ്ങളില്‍ പരാതികള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഹൈറിച്ചിനായി പണം സമാഹരിച്ച ഏജന്റുമാരില്‍ പലരും ഒളിവിലാണ്. ഇവരെ കുറിച്ചും പൊലിസ് അന്വേഷണം നടത്തിവരികയാണ്. അര്‍ബന്‍ നിധി, സെയ്‌ഫ് ആന്‍ഡ് സ്‌ട്രോങ്ങ്, റോയല്‍ ട്രാവന്‍കൂര്‍ തട്ടിപ്പുകള്‍ക്കു ശേഷം കണ്ണൂരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതിന്റെ വിവരങ്ങളാണ് ഹൈറിച്ചിലൂടെ പുറത്തുവരുന്നത്.












Click it and Unblock the Notifications