ഹിന്ദു ഐക്യവേദി നേതാവ് അശ്വനി കുമാർ വധക്കേസ്; ഒക്ടോബർ 14ന് കോടതി വിധി പറയും
തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖുമായിരുന്ന പുന്നാട് അശ്വനി കുമാറിനെ എൻ.ഡി.എഫ്.പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്സിൽ തലശ്ശേരി അഡീഷണൽ ജില്ലാ ജഡ്‌ജ് (ഒന്ന്) ഫിലിപ്പ് തോമസ് ഈ മാസം 14ന് വിധി പറയും. കേസിൽ 14 പ്രതികളാണുള്ളത്.
ശിവപുരം വെമ്പടി പൂതാനം പുതിയ വീട്ടിൽ അസീസ് (47), മയ്യിൽ കണ്ണാടിപ്പറമ്പ് കുഞ്ഞി പൊതു വീട്ടിൽ മുഹമ്മദ് കുഞ്ഞിയാറക്കൽ തെയ്യട വളപ്പിൽ നൂഹുൽ അമീൽ (45), ചാവശ്ശേരി നരയംപാറ മാണിക്കോത്ത് വല്ലത്ത് ഷരീഫമൻസിലിൽ എംവി. മർഷൂക്ക് (43), ചാവശ്ശേരി പുതിയവീട്ടിൽ മൈക്കോട്ട് പിഎം സിറാജ് (47), ശിവപുരം പടുപാറ ചേനോത്ത് പുതിയ പുരയിൽ എ.പി. ഹൗസിൽ സിപി ഉമ്മർ (45), ഉളിയിൽ മാവിലക്കണ്ടി ഷാഹിദാ മൻസിലിൽ എം.കെ.യൂനസ്(48 ) എന്നിവർ പട്ടികയിലുണ്ട്.

കൂടാതെ ഉളിയിൽ ചാവശ്ശേരി രയരോത്ത് കരുവാന്റെ വളപ്പിൽ ആർ.കെ.അലി (50),ചാവശ്ശേരി നരയംപാറ പാറയിൽ കരുവാന്റെ വളപ്പിൽ പി.കെ. ഷമീർ ( 43 ),കോളാരി കട്ട് ആൻഡ് കവർ റോഡിലെ കൊവ്വൽ നൗഫൽ (44), തന്തോട് പായം തണലോട്ടു വീട്ടിൽ തണലോട്ടു യാക്കൂബ് (46), ചാവശ്ശേരിയ നരയംപാറയിൽ തൻഗള സി.എം.വീട്ടിൽ മുസ്തഫ (52),കീഴൂർ കോട്ടക്കുന്ന് വീട്ടിൽ കരാട്ടെ ബഷീർ എന്ന എന്ന വയ്യപ്പുറത്ത് ബഷീർ(58), ഇരിക്കൂർ കല്ല്യാട്ടരകത്ത് മുംതാസ് മൻസിലിൽകെ.ഷംനാസ് (40), ഇരിക്കൂർ മുംതാസ് മൻസിലിൽ കെഷാനവാസ് (40) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
അശ്വിനി കുമാറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോട് കൂടി ഒന്നു മുതൽ 12 വരെയുള്ള പ്രതികൾ 2005 ഫെബ്രുവരി മാസം 21 ന് ചാവശ്ശേരി വെളിയമ്പ്രയിലെ പഴശ്ശി ഡാമിനടുത്ത തോട്ടത്തിൽ ഒത്തുചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ഒന്നു മുതൽ ഒമ്പതു വരെയുള്ള പ്രതികൾ 2005 മാർച്ച് മാസം പത്തിന്
രാവിലെ 10.15ന് കീഴൂർ, പയഞ്ചേരി മുക്ക് എന്നീ സ്ഥലങ്ങളിൽ നിയമവിരുദ്ധമായി കഠാര,കത്തി, വാൾ, ബോംബ് തുടങ്ങിയ കൈവശം വെച്ച് നാലു മുതൽ 8 വരെയുള്ള പ്രതികൾ കണ്ണൂരിൽ നിന്നും യാത്രക്കാരെയും കയറ്റി ഭാഗത്തേക്ക് പോവുകയായിരുന്ന KL-14 9322 നമ്പർ പ്രേമ ബസ്സിലെ യാത്രക്കാരെയും വഴിയാത്രക്കാരെയും ഭീഷണിപ്പെടുത്തുകയും ഒന്നാംപ്രതി പുതിയ വീട്ടിൽ അസീസ് അശ്വിനിയെ കൊല ചെയ്യാൻ ഇടതുഭാഗം ഷോൾഡറിന് അടുത്ത് കഠാര കൊണ്ട് കുത്തി.
രണ്ടാം പ്രതിയായ കുഞ്ഞറക്കൽ തെയ്യട വളപ്പിൽ നൂഹുൽ അമീലും മൂന്നാം പ്രതി എംപി മർഷോക്കും കഴുത്തിനും കൈക്കും കാലിനും വാൾ കൊണ്ട് വെട്ടിയും മുറിവേൽപ്പിച്ചെന്നും ഏഴാം പ്രതി ആർകെ അലിയും എട്ടാം പ്രതി ടികെ ഷമീറും സംഭവ സമയത്ത് തലശ്ശേരി ഇരിട്ടി റൂട്ടിലെ പയഞ്ചേരി മുക്കിലെ പബ്ലിക് റോഡിൽ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കേസിലെ പതിമൂന്നാം പതിനാലും പ്രതികളും സഹോദരങ്ങളുമായ ഷമ്മാസും ഷാനവാസും ബോംബ് നിർമ്മാണത്തിന് ആവശ്യമായ വെടിമരുന്ന് സംഘടിപ്പിച്ച് നൽകിയെന്നുമാണ് പ്രോസിക്യൂഷൻ കേസ്സ്.
ഇരിട്ടി എസ്‌ഐ ആയിരുന്ന പി മധുസൂദനൻ,ഇരിട്ടി സിഐ ആയിരുന്ന കെവി സലീം. കണ്ണൂർ സിബിസിഐഡി. ഡവൈഎസ്‌പിമാരായിരുന്ന എം ദാമോദരൻ, ഡി.സാലി എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസിൽ 89 സാക്ഷികളിൽ 42 പേരെയാണ് പ്രൊസീക്യൂഷൻ വിസ്‌തരിച്ചത്. കണ്ണൂർ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ 143, 147, 148, 341, 302, 506 (11) 120 (ബി) റെഡ് വിത്ത് (149)ഐ.പി. സി. പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
വിളക്കോട് ആവിലം മാവില വീട്ടിൽ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പരാതി എടുത്തിട്ടുള്ളത്. പ്രതികൾക്കായി അഡ്വ. അശോകൻ,അഡ്വ. നൗഷാദ്,അഡ്വ. രൻജിത്ത് മാരാരും പ്രൊസിക്യൂഷനു വേണ്ടി പ്രൊസിക്യൂട്ടറും ഹാജരായി. അശ്വിനി വധക്കേസിലെ ഒന്നാം പ്രതിയായ പുതിയ വീട്ടിൽ അസീസ് 2013 ഏപ്രിൽ 23ന് കണ്ണൂർ നാറാത്ത് തണൽ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആയുധ പരിശീലനം നടത്തിയെന്ന കേസിൽ ഒന്നാം പ്രതിയായി കോടതി ശിക്ഷിച്ചിരുന്നു.
സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസിൽ അശ്വിനിയെ വധിച്ച പത്താം പ്രതി പായം തണലോട്ട് യാക്കൂബും പന്ത്രണ്ടാം പ്രതി വൈ യപ്രത്ത് ബഷീർ എന്ന കരാട്ടെ ബഷീറും ജീവപര്യന്ത്യം ശിക്ഷ അനുഭവിച്ച് വരികയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications