കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹിന്ദുത്വ ശക്തികള്‍ ചരിത്രവസ്തുതകളെ കടന്നാക്രമിക്കുന്നു, മൃദുല മുഖര്‍ജി

ചരിത്രത്തെ ഒരു വിജ്ഞാനശാഖയെന്ന നിലയ്ക്ക് പ്രതിരോധിക്കുക എന്നത് ചരിത്ര പഠിതാക്കള്‍ ഏറ്റെടുക്കേണ്ട ദൗത്യമാണ് മൃദുല മുഖര്‍ജി

Google Oneindia Malayalam News
mukherjee-1674852926.jp

തലശേരി: ചരിത്രത്തെ കുറിച്ചുള്ള ധാരണകളെ മാത്രമല്ല ചരിത്രം എന്ന വിജ്ഞാന ശാഖയെ തന്നെയാണ് ഹിന്ദുത്വ ശക്തികള്‍ ഇന്ന് അക്രമിക്കുന്നതെന്നു ജെ.എന്‍.യുവിലെ പ്രൊഫസര്‍ മൃദുല മുഖര്‍ജി അഭിപ്രായപ്പെട്ടു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ഗവ.ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു' മൃദ്യല മുഖര്‍ജി. ചരിത്രത്തെ ഒരു വിജ്ഞാനശാഖയെന്ന നിലയ്ക്ക് പ്രതിരോധിക്കുക എന്നത് ചരിത്ര പഠിതാക്കള്‍ ഏറ്റെടുക്കേണ്ട ദൗത്യമാണ്.
എന്നാല്‍ ഹിന്ദുത്വ അക്രമത്തെ ചെറുക്കുക എന്നതില്‍ ഒതുങ്ങരുത് ചരിത്ര പഠിതാക്കളുടെ ശ്രമങ്ങള്‍. ജ്ഞാനോല്‍പ്പാ ദനത്തിലൂടെ ചരിത്ര പഠനങ്ങളെ മുന്നോട്ടു കൊണ്ടു പോവാന്‍ സാധിക്കേണ്ടതുണ്ട്.

കണ്ണൂര്‍ സര്‍വ്വകലശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പ്രത്യേക പ്രഭാഷണം നടത്തി. ചടങ്ങില്‍ ലോക സഭാ എം പി ഡോ. വി ശിവദാസന്‍ സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ചരിത്രം എന്ന വിജ്ഞാന ശാഖയുടെ ദൗത്യം ഓര്‍മ്മിപ്പിക്കുന്ന പ്രഭാഷണം നടത്തി. ചടങ്ങിന് കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സ് ലോക്കല്‍ സെക്രട്ടറി ഡോ. വിനോദ് നാവത്ത് സ്വാഗതം പറഞ്ഞു. കെ സി എച്ച് ആര്‍ ജനറല്‍ സെക്രട്ടറി ഡോ സെബാസ്റ്റ്യന്‍ ജോസഫ് മുഖ്യമന്ത്രിയുടെ എഴുതി തയ്യാറാക്കിയ പ്രസംഗം അവതരിപ്പിച്ചു. ബ്രണ്ണന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജിസ്സ ജോസ് , എന്‍ കെ രവി, ഡോ കെ ടി ചന്ദ്രമോഹന്‍, ഡോ കെ വി ഉണ്ണികൃഷ്ണന്‍, രജത് സി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ ആര്‍ ബിജേഷ് നന്ദി രേഖപ്പെടുത്തി.

ഒന്നാം ദിവസം പ്രൊഫ. ആദിത്യ മുഖര്‍ജി, പ്രൊഫ. കെ എന്‍ ഗണേഷ്, പ്രൊഫ. പയസ് മാലേക്കണ്ടത്തില്‍ എന്നിവര്‍ വിഷയാവതരണം നടത്തി.പ്രൊഫ.കേശവന്‍ വെളുത്താട്ട് താട്ട് അധ്യക്ഷനായി.

English summary
Hindutva forces invade historical facts, Mridula Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X